Shopping cart

  • Home
  • Football
  • മലയാളിക്ക് വേണ്ടി ഓടിയ ബൂട്ടുകൾ ഓൾഡ് ട്രാഫോഡിലെ പുൽമൈതാനിയിൽ
Football

മലയാളിക്ക് വേണ്ടി ഓടിയ ബൂട്ടുകൾ ഓൾഡ് ട്രാഫോഡിലെ പുൽമൈതാനിയിൽ

Email :172

ഏറെക്കാലം മലയാളക്കരക്കും ഇന്ത്യൻ ഫുട്‌ബോളിനും വേണ്ടി നേട്ടങ്ങൾ കൊയ്ത മലയാളികളുടെ ഇഷ്ട താരം അനസ് എടത്തൊടിക ഓൾഡ് ട്രാഫോഡിലെ പുൽമൈതാനിയിൽ പന്തു തട്ടി. അപ്പോളോ ടയേഴ്‌സിന് വേണ്ടിയുള്ള ലെഗന്റ് മാച്ചിലായിരുന്നു അനസ് എടത്തൊടിക ഓൾഡ് ട്രാഫോർഡിൽ കളിച്ചത്.

 

https://www.instagram.com/p/C7mjKAyvobp/?igsh=MTE5bDBhNTh0eDZxMg==

അനസ് എടത്തൊടിക, ഹൈദരാബാദ്, ഈസ്റ്റ് ബംഗാൾ ക്ലബുകൾക്കും ഇന്ത്യക്കുമായി കളിച്ച ആദിൽ ഖാൻ, ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീം ഗോൾ കീപ്പർ അതിഥി ചൗഹാൻ തുടങ്ങിയവരായിരുന്നു ഇന്ത്യയിൽനിന്ന് മത്സരത്തിൽ പങ്കെടുത്തത്. ആദ്യമായാണ് ഒരു മലയാളി താരം ഓൾഡ് ട്രാഫോർഡിൽ കളിക്കുന്നത്. ഫുട്‌ബോൾ ജീവിതത്തിലെ മറക്കാനാവാത്ത നേട്ടം, കണ്ണിലും കാലിലും ഒരേ ആനന്ദം മത്സരത്തെ കുറിച്ച് അനസ് എടത്തൊടിക വ്യക്തമാക്കി.

https://www.instagram.com/p/C7pH3ZXBO9E/?igsh=MWt3ZzBtbTIzbXZkaw==

കുറച്ച് സമയം മാത്രമായിരുന്നു മത്സരം, എന്നാൽ ലോക ഫുട്‌ബോളിലെ അതികായൻമാർ അരങ്ങുവാണ മണ്ണിലെത്തിയത് വലിയ നേട്ടം തന്നെയാണ്. ഫുട്‌ബോൾ ജീവിതത്തിലെ ഏറ്റവും വലിയതും മറക്കാനാകാത്തതുമായ നിമിഷമായിരുന്നു അത്- അതിഥി ചൗഹാൻ വ്യക്തമാക്കി.

2008 മുതൽ ഇന്ത്യൻ വനിതാ ടീമിന്റെ കാവൽ മാലാഘയായിരുന്ന അതിഥി ഇപ്പോൾ പരുക്ക് കാരണം ടീമിന് പുറത്താണ്. ഇന്ത്യക്ക് വേണ്ടി യൂറോപ്യൻ ക്ലബിൽ കളിച്ച താരമെന്ന റെക്കോർഡും അതിഥിയുടെ പേരിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts