Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • ബ്ലാസ്റ്റേഴ്സിന് പുതിയ കാവൽ ഭടൻ: മൂന്നു വർഷക്കരാറിൽ ഒപ്പുവച്ച് സൂപ്പർ താരം
Football

ബ്ലാസ്റ്റേഴ്സിന് പുതിയ കാവൽ ഭടൻ: മൂന്നു വർഷക്കരാറിൽ ഒപ്പുവച്ച് സൂപ്പർ താരം

കേരളാ ബ്ലാസ്റ്റേഴ്‌സ്
Email :52

ഗോള്‍കീപ്പര്‍ നോറ ഫെര്‍ണാണ്ടസിനെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

പുതിയ സീസണിലേക്കൊരുങ്ങാന്‍ പുതിയ ഗോള്‍കീപ്പറെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി. ഗോവക്കാരന്‍ ഗോള്‍കീപ്പര്‍ നോറ ഫെര്‍ണാണ്ടസിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് മൂന്നു വര്‍ഷത്തെ കരാറില്‍ തട്ടകത്തെത്തിച്ചിട്ടുള്ളത്. 2027 വരെയുള്ള കരാറാണ് താരം ഒപ്പു വെച്ചിരിക്കുന്നത്. ഗോവയില്‍ ജനിച്ച നോറ സാല്‍ഗോക്കര്‍ എഫ്.സിയുടെ അണ്ടര്‍ 18 ടീമിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്.

2020-ല്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിലേക്ക് ചേക്കേറുന്നതിനു മുമ്പ് U18 ഐ-ലീഗിലും ഗോവ പ്രൊഫഷണല്‍ ലീഗിലും നോറ സാല്‍ഗോക്കറിന് വേണ്ടി കളിച്ചിട്ടുണ്ട്. 2020 നും 2023 നും ഇടയില്‍ ഐ ലീഗിലും സൂപ്പര്‍ കപ്പിലുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സിനായി 12 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട് . ഒടുവില്‍ 2023-24 ഐ-ലീഗ് സീസണില്‍ ആദ്യ ചോയ്‌സ് ഗോള്‍കീപ്പറായി ഐസ്വാള്‍ എഫ്.സി നോറക്ക് അവസരം നല്‍കി. ആ സീസണില്‍ അവര്‍ക്കായി 17 മത്സരങ്ങള്‍ കളിച്ചു. പെനാല്‍റ്റി ഏരിയയിലെ ആധിപത്യം, പന്തുകള്‍ തടുക്കാനുള്ള കഴിവുകള്‍ എന്നിവ താരത്തിന്റെ പ്രത്യേകതയാണ്.

നോറയുടെ സൈനിങ്ങ് അദ്ദേഹത്തിന്റെ സ്ഥിരതയുള്ള പ്രകടനങ്ങള്‍, സ്വാഭാവികമായ കഴിവ്, ഗോളിന് മുന്നിലുള്ള കമാന്‍ഡിങ്, ഫിസിക്ക് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയരക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഗോള്‍കീപ്പിങ് വിഭാഗം ശക്തിപ്പെടുത്തുക എന്നൊരു ചുമതല ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഈ സ്ഥാനത്ത് നോറ മികച്ച പ്രകടനം കാഴ്ചവച്ച് അദ്ദേഹത്തിന്റെ മുഴുവന്‍ കഴിവും പുറത്തെടുക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പോലുള്ള ക്ലബ്ബില്‍ ചേരുന്നതില്‍ അഭിമാനവും ആവേശവും ഉണ്ടെന്ന് നോറ ഫെര്‍ണാണ്ടസ് വ്യക്തമാക്കി. എന്റെ ആദ്യ ഐ.എസ്.എല്‍ സീസണിനായി ഞാന്‍ ശരിക്കും കാത്തിരിക്കുകയാണ്, എന്റെ ഏറ്റവും മികച്ചത് നല്‍കാനും എന്റെ കഴിവിന്റെ ഏറ്റവും ഉയര്‍ന്ന പ്രകടനം നടത്താനും ഞാന്‍ ശ്രമിക്കുമെന്നും താരം പറഞ്ഞു. സോം കുമാറിന് ശേഷം ക്ലബ് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒപ്പു വെക്കുന്ന രണ്ടാമത്തെ ഗോള്‍കീപ്പര്‍ കൂടിയാണ് നോറ. നോറയുടെ കൂട്ടിച്ചേര്‍ക്കല്‍ സച്ചിന്‍ സുരേഷും ഉള്‍പ്പെടുന്ന ടീമിന്റെ ഗോള്‍കീപ്പിങ് നിരയെ കൂടുതല്‍ ശക്തമാക്കും. തായ്‌ലന്‍ഡില്‍ ജൂലൈ മൂന്ന് മുതല്‍ വരാനിരിക്കുന്ന സീസണിനായുള്ള പ്രീസീസണ്‍ തയ്യാറെടുപ്പുകള്‍ക്കായി നോറ ടീമിനൊപ്പം ചേരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts