ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിന് സമനില. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയാണ് സ്പർസിനെ സമനിലയിൽ കുരുക്കിയത്.സൂപ്പർ താരം ജാമി വാർഡിയുടെ ഗോളിലാണ് ലെസ്റ്റർ സമനില പിടിച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചാണ് പിരിഞ്ഞത്.
മത്സരത്തിന്റെ 29ആം മിനുട്ടിൽ പേഡ്രോ പോറോയിലൂടെ ടോട്ടനമാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ 57ആം മിനുട്ടിൽ മികച്ചൊരു ഹെഡറിലൂടെ ജാമി വാർഡി ലെസ്റ്ററിനെ ഒപ്പമെത്തിച്ചു.
മത്സരത്തിൽ സർവാധിപത്യം ടോട്ടനത്തിനായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് അവർക്ക് വിനയായത്. 71%വും പന്ത് കൈവശം വെച്ച് കളിച്ച സ്പർസ് 15 ഷോട്ടുകളാണ് തൊടുത്തത്. ശനിയാഴ്ച ബ്രൈറ്റണെതിരെയാണ് ടോട്ടനത്തിന്റെ അടുത്ത മത്സരം.