ലാലിഗയിൽ രണ്ടാം ജയവുമായി ബാഴ്‌സലോണ. ഇന്നലെ നടന്ന മത്സരത്തിൽ 2-1 എന്ന സ്‌കോറിന് അത്‌ലറ്റിക് ക്ലബിനെയാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സ്പാനിഷ് യുവതാരം ലാമിനെ യമാലിന്റെ സൂപ്പർ ഗോളോടെയായിരുന്നു ബാഴ്‌സലോണ അക്കൗണ്ട് തുറന്നത്. 24ാം മിനുട്ടിൽ ബോക്‌സിന് മുന്നിൽനിന്ന് യമാൽ തൊടുത്ത പന്ത് എതിർ താരത്തിന്റെ തലയിൽ തട്ടി വലയിൽ പ്രവേശിക്കുകയാരുന്നു.
ഒരു ഗോളിന് ലീഡ് നേടിയതോടെ ബാഴ്‌സലോണ പിന്നീട് എതിർ ഗോൾ മുഖത്തേക്ക് അക്രമം ശക്തമാക്കി. പിന്നീട് റഫീഞ്ഞയും റോബർട്ട് ലെവർഡോസ്‌കിയും പലതവണ അത്‌ലറ്റിക്ക് ക്ലബിന്റെ ഗോൾ മുഖത്ത് ഭീതി വിതച്ചെങ്കിൽ പലപ്പോഴും ഭാഗ്യം തുണച്ചില്ല. മത്സരം പുരോഗമിക്കവെ എതിർ താരത്തിനെ ബോക്‌സിൽ വീഴ്ത്തിയതിന് അത്‌ലറ്റിക് ക്ലബിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു.
കിക്കെടുത്ത ഒയിതാൻ സാൻസ്റ്റ് പന്ത് കൃത്യമായി വലയിലെത്തിച്ചതോടെ മത്സരം ആദ്യ പകുതിയിൽ 1-1 എന്ന സ്‌കോറിന് അവസാനിച്ചു. രണ്ടാം പകുതിയിലും ബാഴ്‌സലോണ കളം നിറഞ്ഞ് കളിച്ചു. ഒടുവിൽ അവർ അതിന്റെ ഫലം നേടുകയും ചെയ്തു. മികച്ചൊരു നീക്കത്തിനൊടുവിൽ റോബർട്ട് ലെവൻഡോസ്‌കി ബാഴ്‌സലോണക്കായി രണ്ടാം ഗോൾ നേടി. ഒരു ഗോൾ ലീഡ് നേടിയതോടെ വീണ്ടും ബാഴ്‌സലോണയുടെ ശക്തി വർധിച്ചു.
ഇതിനിടിയിൽ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാൻ ശക്തമായ ശ്രമങ്ങൾ അത്‌ലറ്റിക് ക്ലബ് നടത്തിയെങ്കിലും നീക്കങ്ങളൊന്നും ഫലം കണ്ടില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ബാഴ്‌സലോണ വിജയശ്രീലാളിതരായി മത്സരം അവസാനിപ്പിച്ചു. ലാലിഗയിൽ തുടർച്ചയായ രണ്ടാം ജയമായിരുന്നു ബാഴ്‌സലോണ ഇന്നലെ നേടിയത്. ബുധനാഴ്ച രാത്രി ഒരു മണിക്ക് റയോ വല്ലോക്കാനേക്കെതിരേയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.
പുതിയ സീസൺ- പുത്തൻ പ്രതീക്ഷകൾ- ബാഴ്സ ഇന്നിറങ്ങുന്നു
പുതിയ സീസണ്‍ ലാലിഗയിലെ ആദ്യ മത്സരത്തിന് കരുത്തരായ ബാഴ്‌സലോണ ഇന്നിറങ്ങുന്നു. ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് നടക്കുന്ന മത്സരത്തില്‍ വലന്‍സിയയാണ് എതിരാളികള്‍. വലന്‍സിയയുടെ മൈതാനത്താണ് മത്സരം. പുതിയ പരിശീലകന്‍ ഹാന്‍സി ഫഌക്കിനു കീഴില്‍ പുത്തന്‍ പ്രതീക്ഷകളുമായാണ് ബാഴ്‌സ ഇറങ്ങുന്നത്.
പരുക്കേറ്റ് പുറത്തുള്ള റൊണാള്‍ഡ് അറാഹോ, ഗാവി, അന്‍സു ഫാതി, ഡി ജോങ് എന്നിവരില്ലാതെയാണ് ബാഴ്‌സ സീസണ്‍ ആരംഭിക്കുന്നത്. പുതുതായി ടീമിലെത്തിയ ഡാനി ഒല്‍മോയും ഇന്ന് കളിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട ലീഗ് കിരീടം തിരിച്ചു പിടിക്കാനുറച്ചാണ് ഹാന്‍സി ഫഌക്കും സംഘവും ഇത്തവണയെത്തുന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ സാവി ഫെര്‍ണാണ്ടസിനെ പുറത്താക്കിയാണ് മാനേജ്‌മെന്റ് ഫഌക്കിനെ തട്ടകത്തെത്തിച്ചത്.