Shopping cart

  • Home
  • Football
  • പുതിയ സീസൺ- പുത്തൻ പ്രതീക്ഷകൾ- ബാഴ്സ ഇന്നിറങ്ങുന്നു
Football

പുതിയ സീസൺ- പുത്തൻ പ്രതീക്ഷകൾ- ബാഴ്സ ഇന്നിറങ്ങുന്നു

ബാഴ്സ
Email :28

പുതിയ സീസണ്‍ ലാലിഗയിലെ ആദ്യ മത്സരത്തിന് കരുത്തരായ ബാഴ്‌സലോണ ഇന്നിറങ്ങുന്നു. ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് നടക്കുന്ന മത്സരത്തില്‍ വലന്‍സിയയാണ് എതിരാളികള്‍. വലന്‍സിയയുടെ മൈതാനത്താണ് മത്സരം.
പുതിയ പരിശീലകന്‍ ഹാന്‍സി ഫഌക്കിനു കീഴില്‍ പുത്തന്‍ പ്രതീക്ഷകളുമായാണ് ബാഴ്‌സ ഇറങ്ങുന്നത്.

പരുക്കേറ്റ് പുറത്തുള്ള റൊണാള്‍ഡ് അറാഹോ, ഗാവി, അന്‍സു ഫാതി, ഡി ജോങ് എന്നിവരില്ലാതെയാണ് ബാഴ്‌സ സീസണ്‍ ആരംഭിക്കുന്നത്. പുതുതായി ടീമിലെത്തിയ ഡാനി ഒല്‍മോയും ഇന്ന് കളിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട ലീഗ് കിരീടം തിരിച്ചു പിടിക്കാനുറച്ചാണ് ഹാന്‍സി ഫഌക്കും സംഘവും ഇത്തവണയെത്തുന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ സാവി ഫെര്‍ണാണ്ടസിനെ പുറത്താക്കിയാണ് മാനേജ്‌മെന്റ് ഫഌക്കിനെ തട്ടകത്തെത്തിച്ചത്.

സാധ്യത ഇലവന്‍-
ബാഴ്‌സലോണ : (4-2-3-1)
Ter Stegen; Kounde, Christensen, Iñigo, Balde; Casadó, Bernal; Yamal, Gündogan, Raphinha; Lewandowski

വലന്‍സിയ: (4-4-2)
Mamardashvili; Correia, Mosquera, Tárrega, Vázquez; Foulquier, Guillamón, Pepelu, López; Mir, Duro

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts