സ്പാനിഷ് ലാലിഗയില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ കീഴടക്കി ബാഴ്‌സലോണ സീസണിലെ രണ്ടാം ജയം നേടിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു കാറ്റാലന്മാരുടെ ജയം.
മത്സരത്തില്‍ സ്പാനിഷ് യുവതാരം ലാമിനെ യമാലിന്റെ സൂപ്പര്‍ ഗോളോടെയായിരുന്നു ബാഴ്സലോണ അക്കൗണ്ട് തുറന്നത്. 24ാം മിനുട്ടില്‍ ബോക്സിന് മുന്നില്‍നിന്ന് യമാല്‍ തൊടുത്ത പന്ത് എതിര്‍ താരത്തിന്റെ തലയില്‍ തട്ടി വലയില്‍ പ്രവേശിക്കുകയാരുന്നു. മത്സരത്തില്‍ മികച്ച പ്രകടനമാണ് 17കാരനായ യമാല്‍ പുറത്തെടുത്തത്.
ഇതോടെ മത്സരശേഷം താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അത്ലറ്റികോ ബില്‍ബാവോ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെ. യമാല്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ പോലെയാണെന്നാണ് വാല്‍വെര്‍ദെ പറഞ്ഞത്. ‘ലാമിന്‍ യമാല്‍ കളിക്കളത്തില്‍ ചെയ്യാന്‍ പോവുന്ന കാര്യങ്ങള്‍ പ്രവചിക്കാന്‍ സാധിക്കില്ല. അവന്‍ മെസിയെ പോലെയാണ്. അവന്‍ ഗ്രൗണ്ടില്‍ ചെയ്യുന്ന കാര്യങ്ങളെ എതിരാളികള്‍ക്ക് തടയാന്‍ കഴിയില്ല,’ എണസ്‌റ്റോ വാല്‍വര്‍ദെ പറഞ്ഞു.
ഇക്കഴിഞ്ഞ യൂറോ കപ്പില്‍ സ്പെയ്നിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് യമാല്‍..
വീണ്ടും യമാല്‍, വീണ്ടും ബാഴ്സലോണ
ലാലിഗയില്‍ രണ്ടാം ജയവുമായി ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് അത്ലറ്റിക് ക്ലബിനെയാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ സ്പാനിഷ് യുവതാരം ലാമിനെ യമാലിന്റെ സൂപ്പര്‍ ഗോളോടെയായിരുന്നു ബാഴ്സലോണ അക്കൗണ്ട് തുറന്നത്. 24ാം മിനുട്ടില്‍ ബോക്സിന് മുന്നില്‍നിന്ന് യമാല്‍ തൊടുത്ത പന്ത് എതിര്‍ താരത്തിന്റെ തലയില്‍ തട്ടി വലയില്‍ പ്രവേശിക്കുകയാരുന്നു.
ഒരു ഗോളിന് ലീഡ് നേടിയതോടെ ബാഴ്സലോണ പിന്നീട് എതിര്‍ ഗോള്‍ മുഖത്തേക്ക് അക്രമം ശക്തമാക്കി. പിന്നീട് റഫീഞ്ഞയും റോബര്‍ട്ട് ലെവര്‍ഡോസ്‌കിയും പലതവണ അത്ലറ്റിക്ക് ക്ലബിന്റെ ഗോള്‍ മുഖത്ത് ഭീതി വിതച്ചെങ്കില്‍ പലപ്പോഴും ഭാഗ്യം തുണച്ചില്ല. മത്സരം പുരോഗമിക്കവെ എതിര്‍ താരത്തിനെ ബോക്സില്‍ വീഴ്ത്തിയതിന് അത്ലറ്റിക് ക്ലബിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു.
കിക്കെടുത്ത ഒയിതാന്‍ സാന്‍സ്റ്റ് പന്ത് കൃത്യമായി വലയിലെത്തിച്ചതോടെ മത്സരം ആദ്യ പകുതിയില്‍ 1-1 എന്ന സ്‌കോറിന് അവസാനിച്ചു. രണ്ടാം പകുതിയിലും ബാഴ്സലോണ കളം നിറഞ്ഞ് കളിച്ചു. ഒടുവില്‍ അവര്‍ അതിന്റെ ഫലം നേടുകയും ചെയ്തു. മികച്ചൊരു നീക്കത്തിനൊടുവില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്സലോണക്കായി രണ്ടാം ഗോള്‍ നേടി. ഒരു ഗോള്‍ ലീഡ് നേടിയതോടെ വീണ്ടും ബാഴ്സലോണയുടെ ശക്തി വര്‍ധിച്ചു.
ഇതിനിടിയില്‍ ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ശക്തമായ ശ്രമങ്ങള്‍ അത്ലറ്റിക് ക്ലബ് നടത്തിയെങ്കിലും നീക്കങ്ങളൊന്നും ഫലം കണ്ടില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബാഴ്സലോണ വിജയശ്രീലാളിതരായി മത്സരം അവസാനിപ്പിച്ചു. ലാലിഗയില്‍ തുടര്‍ച്ചയായ രണ്ടാം ജയമായിരുന്നു ബാഴ്സലോണ ഇന്നലെ നേടിയത്. ബുധനാഴ്ച രാത്രി ഒരു മണിക്ക് റയോ വല്ലോക്കാനേക്കെതിരേയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.