Shopping cart

  • Home
  • Football
  • പ്രീമിയര്‍ ലീഗില്‍ ആറാടി ചെല്‍സി
Football

പ്രീമിയര്‍ ലീഗില്‍ ആറാടി ചെല്‍സി

ചെൽസി
Email :17

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെ ഗോളില്‍ മുക്കി ചെല്‍സി. വോള്‍വ്‌സിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ ആറ് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ഹാട്രിക് ഗോളുമായി നോനി മദുവേകയും ഒരു ഗോളും ഹാട്രിക് അസിസ്റ്റുമായി കോള്‍ പാല്‍മറും നിറഞ്ഞാടിയാണ് ചെല്‍സിക്ക് ആധികാരിക ജയം സമ്മാനിച്ചത്.

രണ്ടാം മിനുട്ടില്‍ നിക്കോളാസ് ജാക്‌സണായിരുന്നു ചെല്‍സിക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 27ാം മിനുട്ടില്‍ മതേവൂസ് കന്‍ഹയുടെ ഗോളില്‍ വോള്‍വ്‌സ് സമനില പിടിച്ചു. വോള്‍വ്‌സിന്റെ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്ന ചെല്‍സി ആദ്യ പകുതിയില്‍ തന്നെ രണ്ടാം ഗോളും നേടി. 45ാം മിനുട്ടില്‍ കോള്‍ പാമറായിരുന്നു രണ്ടാം ഗോള്‍ നേടിയത്. എന്നാല്‍ തൊട്ടു പിന്നാലെ വോള്‍വ്‌സ് ആ ഗോളും തിരിച്ചടിച്ചു. ഇതോടെ ആദ്യ പകുതി 2-2ന് അവസാനിച്ചു.

പിന്നീട് രണ്ടാം പകുതിയിലായിരുന്നു ചെല്‍സി വിശ്വരൂപം പൂണ്ടത്. 49ാം മിനുട്ടില്‍ നോനി മദുവേക ഗോള്‍ നേടിയതോടെ സ്‌കോര്‍ 3-2 എന്നായി മാറി. 58ാം മിനുട്ടില്‍ മദുവേക രണ്ടാം ഗോളും നേടി ലീഡ് വര്‍ധിപ്പിച്ചു. 63ാം മിനുട്ടില്‍ അഞ്ചാം ഗോള്‍ വോള്‍വ്‌സിന്റെ വലയിലെത്തിച്ച മദുവേക ഹാട്രിക്കും പൂര്‍ത്തിയാക്കി. ഗോള്‍ മടക്കാനായി വോള്‍വ്‌സ് കിട്ടിയ അവസരത്തിലെല്ലാം ചെല്‍സിയുടെ പോസ്റ്റിലേക്കും ആക്രമം കടുപ്പിച്ചു. പിന്നീട് വോള്‍വ്‌സ് ഒരു ഗോള്‍ നേടിയെങ്കിലും റഫറി വാര്‍ പരിശോധിച്ച് ഓഫ് സൈഡ് വിധിക്കുകയായിരുന്നു.
പിന്നീട് പകരക്കാരനായി കളത്തിലെത്തിയ ജാവോ ഫോലിക്‌സും ഗോള്‍ നേടിയതോടെ ചെല്‍സിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിവുകയായിരുന്നു. പകരക്കാരനായി കളത്തിലിറങ്ങി അധികം വൈകാതെയായിരുന്നു ഫെലിക്‌സിന്റെ ഗോള്‍. ഞായറാഴ്ച ക്രിസ്റ്റല്‍ പാലസിനെതിരേയാണ് ചെല്‍സിയുടെ അടുത്ത മത്സരം.
ബേണ്‍മൗത്ത് – ന്യൂകാസില്‍ യുനൈറ്റഡ് മത്സരം സമനിലയില്‍ കലാശിച്ചു. 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. മാര്‍ക്കസ് ടെവര്‍ണി (37)യായിരുന്നു ബേണ്‍മൗത്തിനായി ഗോള്‍ നേടിയത്. 76ാം മിനുട്ടില്‍ ആന്റണി ഗൊര്‍ഡോനായിരുന്നു ന്യൂകാസിലിന്റെ സമനില ഗോള്‍ നേടിയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts