Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • ഡ്യൂറന്റ് കപ്പ്-നോര്‍ത്ത് ഈസ്റ്റ് ഫൈനലില്‍
Football

ഡ്യൂറന്റ് കപ്പ്-നോര്‍ത്ത് ഈസ്റ്റ് ഫൈനലില്‍

ഡ്യൂറൻ്റ് കപ്പ്
Email :20

ഷില്ലോങ് ലജോങ്ങിനെ മൂന്ന് ഗോളിന് തോല്‍പിച്ചു

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ഷില്ലോങ് ലജോങ്ങിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ഫൈനല്‍ പ്രവേശനം.
യിരുന്നു ജയം. 13ാം മിനുട്ടില്‍ തോയി സിങ്ങിന്റെ ഗോളോടെയായിരുന്നു നോര്‍ത്ത് ഈസ്റ്റ് തുടങ്ങിയത്. ഒരു ഗോള്‍ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത നോര്‍ത്ത് ഈസ്റ്റിന് പിന്നീട് കാര്യങ്ങള്‍ അനായാസമായിരുന്നു. ഒരു ഗോള്‍ വഴങ്ങിയതോടെ മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ ലജോങ്ങും നടത്തിക്കൊണ്ടിരുന്നു. എന്നാല്‍ ലജോങ്ങിന്റെ മുന്നേറ്റങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. സമനിലക്കായി ലജോങ് പൊരുതുന്നതിനിടെ എതിരാളികളുടെ രണ്ടാം ഗോളും ലജോങ്ങിന്റെ വലയില്‍ വീണു. 32ാം മിനുട്ടില്‍ അയാരിയായിരുന്നു രണ്ടാം ഗോള്‍ നേടിയത്. രണ്ട് ഗോള്‍ നേടിയതോടെ മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം നേടാന്‍ നോര്‍ത്ത് ഈസ്റ്റിനായി. ഇതോടെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിച്ച നോര്‍ത്ത് ഈസ്റ്റ് രണ്ടാം പകുതിയിലായിരുന്നു മൂന്നാം ഗോള്‍ നേടിയത്. 93ാം മിനുട്ടില്‍ പ്രതിബായിരുന്നു മൂന്നാം ഗോള്‍ നേടി വിജയം ഉറപ്പിച്ചത്. ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ആര്‍മിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയായിരുന്നു നോര്‍ത്ത് ഈസ്റ്റ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. അതേസമയം ശക്തരായ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി എത്തിയ ഷില്ലോങ് ലജോങ്ങിന് സെമിയില്‍ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts