ഫിഫ നടത്തുന്ന ക്ലബ് ലോകകപ്പ് ഫുട്‌ബോളിനെതിരേ രംഗത്തെത്തി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. ക്ലബ് ലോകകപ്പിലെ ജേതാക്കൾക്ക് നൽകുന്ന തുകയാണ് ആൻസലോട്ടിയെ ചൊടിപ്പിച്ചത്. റയൽ മാഡ്രിഡിന്റെ ഒരു മത്സരത്തിന് മാത്രം 20 മില്യൻ യൂറോ ലഭിക്കും.
എന്നാൽ ക്ലബ് ലോകകപ്പിലെ എല്ലാ മത്സരവും ജയിച്ച് ജേതാക്കളായാൽ ലഭിക്കുക 20 മില്യൻ യൂറോയാണ്. ഇത്രയും ചെറിയ തുകക്ക് ക്ലബ് ലോകകപ്പ് കളിക്കുന്നതിനേക്കാൾ നല്ലത് കളിക്കാതിരിക്കുന്നതാണ്” ആൻസലോട്ടി വ്യക്തമാക്കി. ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആൻസലോട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്ര ചെറിയ സമ്മാനത്തുക കാരണം മറ്റുള്ള ടീമുകളും ഇതിൽ പങ്കെടുക്കില്ലെന്നും ബാക്കിയുള്ള ടീമുകളും പിൻമാറുന്നത് കാണാമെന്നും ആൻസലോട്ടി വ്യക്തമാക്കി. യൂറോപ്പിലെ ഏറ്റവും മികച്ച പരിശീലകനായ ആൻസലോട്ടി മൂന്ന് തവണ ക്ലബ് ലോകകപ്പും അഞ്ച് തവണ ചാംപ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.
ഇത്തവണ അമേരിക്കയിൽ നടന്നു ക്ലബ് ലോകകപ്പിൽ 32 ടീമുകളാണ് പങ്കെടുക്കുന്നത്. ഈ സീസണിൽ റയൽ മാഡ്രിഡിനായി ലാലിഗ കിരീടവും ചാംപ്യൻസ് ലീഗ് കിരീടവും ആൻസലോട്ടി റയൽ മാഡ്രിഡിന് നേടിക്കൊടത്തിട്ടുണ്ട്.