ലാലിഗയില്‍ വമ്പന്‍ ജയം സ്വന്തമാക്കി എഫ്.സിബാഴ്സലോണ. എതിരില്ലാത്ത ഏഴ് ഗോളിന് റയല്‍ വല്ലഡോളിനെയാണ് ബാഴ്സ തകര്‍ത്തത്. ബ്രസീലിയന്‍ താരം റഫീഞ്ഞയുടെ ഹാട്രിക് മികവിലായിരുന്നു ബാഴ്സയുടെ ആധികാരിക ജയം.
20 മിനുട്ടില്‍ തുടങ്ങിയ ഗോളടി 85ാം മിനുട്ടിലായിരുന്നു ബാഴ്സലോണ അവസാനിപ്പിച്ചത്. 20ാം മിനുട്ടില്‍ റഫീഞ്ഞയിലൂടെയായിരുന്നു ബാഴ്സ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 64, 72 മിനുട്ടുകളില്‍ ഗോള്‍ നേടി റഫീഞ്ഞ ഹാട്രിക് പൂര്‍ത്തിയാക്കി. റോബര്‍ട്ട് ലെവന്‍ഡോസ്കി, ജുള്ഡ് കുണ്ടെ (46), ഡാനി ഒല്‍മോ (82), ഫെറാന്‍ ടോറസ് എന്നിവരായിരുന്നു ബാഴ്സലോണക്കായി ലക്ഷ്യം കണ്ടത്. മത്സരത്തില്‍ 71 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച ബാഴ്സലോണ 23 ഷോട്ടുകളായിരുന്നു എതിര് ഗോള്‍മുഖം ലക്ഷ്യമാക്കി തൊടുത്തത്. അതില്‍ 11 എണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു.
എന്നാല്‍ വല്ലഡോളിഡാകട്ടെ നാലു ഷോട്ടുകള്‍ മാത്രമായിരുന്നു ബാഴ്സയുടെ പോസ്റ്റ് ലക്ഷ്യമാടി തൊടുത്തത്. അതില്‍ ഒന്നു മാത്രമായിരുന്നു ഷോട്ട് ഓണ്‍ ടാര്‍ഗറ്റായത്. 15ന് ജിറോണക്കെതിരേയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.