Shopping cart

  • Home
  • Football
  • ഇതെന്ത്! ഹാട്രിക് മെഷീനോ?- ഹാളണ്ട് ഹാട്രിക്കില്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം
Football

ഇതെന്ത്! ഹാട്രിക് മെഷീനോ?- ഹാളണ്ട് ഹാട്രിക്കില്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റി
Email :16

തുടര്‍ച്ചയായ രണ്ടാം പ്രീമിയര്‍ലീഗ് മത്സരത്തിലും നോര്‍വെക്കാരന്‍ എര്‍ലിങ് ഹാളണ്ട് ഹാട്രിക്കുമായി തിളങ്ങിയതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. വെസ്റ്റ്ഹാം യുണൈറ്റഡിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും തകര്‍ത്തത്. കഴിഞ്ഞ മത്സരത്തില്‍ ഇപ്‌സിച് ടൗണിനെതിരേയും ഹാളണ്ട് ഹാട്രിക് നേടിയിരുന്നു. വെസ്റ്റ്ഹാമിനെതിരായ മത്സരത്തിന്റെ 10,30,83 മിനുട്ടുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകള്‍.

https://x.com/ManCity/status/1829948531848987109

10ആം മിനുട്ടില്‍ ബെര്‍ണാഡോ സില്‍വയുടെ പാസ് സ്വീകരിച്ചായിരുന്നു ഹാളണ്ടിന്റെ ആദ്യ ഗോള്‍. എന്നാല്‍ 19ാം മിനുട്ടില്‍ വെസ്റ്റ്ഹാം ഒപ്പമെത്തി. റൂബന്‍ ഡയസിന്റെ സെല്‍ഫ് ഗോളിലൂടെയായിരുന്നു വെസ്റ്റ്ഹാം സമനില കണ്ടെത്തിയത്. എന്നാല്‍ 30ാം മിനുട്ടില്‍ ഹാളണ്ട് വീണ്ടും വലകുലുക്കി. ഇതോടെ 2-1ന് സിറ്റി ആദ്യ പകുതി അവസാനിപ്പിച്ചു. 83ാം മിനുട്ടില്‍ നുനസിന്റെ അസിസ്റ്റില്‍ നിന്ന് ഗോള്‍ നേടിയാണ് ഹാളണ്ട് ഹാട്രിക് തികച്ചത്. വിജയത്തോടെ സിറ്റി പോയിന്റ് ടേബിളില്‍ 9 പോയിന്റുമായി ഒന്നാമതെത്തി. 14 ന് ബ്രെന്റ്‌ഫോഡിനെതിരേയാണ് സിറ്റിയുടെ അടുത്ത മത്സരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts