Email :36
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ലീഡ് നേടി ഇന്ത്യ. ഇന്ത്യയുടെ 150 റണ്‍സിനെതിരേ ആദ്യ ഇന്നിങ്‌സിനിറങ്ങിയ ആസ്‌ത്രേലിയ 104 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ വിലപ്പെട്ട 46 റണ്‍സ് ലീഡാണ് ഇന്ത്യ നേടിയത്.
അഞ്ചുവിക്കറ്റ് നേടി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറയാണ് ഓസീസിനെ എറിഞ്ഞിട്ടത്. ഹര്‍ഷിത് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. 112 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ആസ്‌ത്രേലിയയുടെ ടോപ്‌സ്‌കോറര്‍.