ബംഗ്ലാദേശിനെതിരേയുള്ള ടി20 പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ജയിച്ച ഇന്ത്യ ഇന്നും ജയിക്കാനുറച്ചാകും കളത്തിലിറങ്ങുക. ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിൽ 86 റൺസിനായിരുന്നു ജയിച്ചത്. രണ്ടാം മത്സരത്തിൽ ബാറ്റർമാരും ബൗളർമാരും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. രണ്ടാം മത്സരത്തിൽ ടോപ് ഓർഡറിലെ ബാറ്റർമാർക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.
പകരമായി മധ്യനിരയിലെത്തിയ നിതീഷ് കുമാർ, റിങ്കു സിങ്, ഹർദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിങ്ങായിരുന്നു ഇന്ത്യക്ക് തുണയായത്. ബാറ്റിങ്ങിൽ മികവ് കാട്ടി നിതീഷ് കുമാർ ബൗളിങ്ങിലും തിളങ്ങിയതോടെയായിരുന്നു ഇന്ത്യയുടെ ജയം അനായാസമായത്. അതേസമയം പരമ്പര നേടിയതിനാൽ ആദ്യ രണ്ട് മത്സരത്തിലും കളത്തിലിറങ്ങിയ ടീമിൽ ചെറിയ മാറ്റവുമായിട്ടാകും ഇന്നത്തെ മത്സരത്തിന് ഇന്ത്യ ഇറങ്ങുക.