നിങ്ങൾക്കറിയുമോ അർജന്റൈൻ ടീം കളത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഗാലറിയിലിരുന്ന് സപ്പോർട്ട് നൽകുന്ന ഫാൻസ് രണ്ട് കൈകളും വീശി പാടുന്ന പാട്ട് എന്താണെന്ന്. ഫുട്‌ബോൾ ആസ്വാദകരായ അർജന്റീനക്കാർ വിവിധ വേദികളിൽ വിവിധ പാട്ടുകളാണ് പാടാറുള്ളത്. എന്നാൽ അർജന്റൈൻ ആരാധകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഖത്തർ ലോകകപ്പിന് മുന്നോടിയായി ചിട്ടപ്പെടുത്തിയ മുച്ചാവോസ് എന്ന ഗാനമായിരുന്നു.
വിവിധ ടൂർണമെന്റുകളിൽ വിവിധ ഗാനങ്ങളാണ് അർജന്റീനയുടെ ട്രാവലിങ് ഫാൻസ് ആലപിക്കാറുള്ളത്. ലോകകപ്പ് കിരീടം മോഹിച്ച് റഷ്യയിലെത്തിയപ്പോൾ അർജന്റീനക്കായി പുതിയ ഗാനവുമായിട്ടായിരുന്നു ആരാധകർ സ്റ്റേഡിയത്തിലെത്തിയത്. ഗാനം ചിട്ടപ്പെടുത്തി മത്സരത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ റിലീസ് ചെയ്ത് എല്ലാവരിലേക്കും ഗാനം എത്തിക്കും.
പിന്നീട് ഏത് കുട്ടിയുടെ നാവിലും ആ ഗാനമായിക്കും. അർജന്റീന ബ്രസീലിനെ തോൽപ്പിച്ച് കോപാ അമേരിക്ക കിരീടവും പിന്നീട് ലോകകപ്പും നേടിയത്. ഈ മത്സരങ്ങളിലെല്ലാം മുച്ചാവോസ് എന്ന പേരുള്ള ഗാനമായിരുന്നു അർജന്റീനക്കാർ പാടിയിരുന്നത്. ഒരിക്കൽ മെസ്സിയോട് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഇഷ്ടപ്പെട്ട പാട്ട് മുച്ചാവോസ് ആണെന്നായിരുന്നു മെസ്സി മറുപടി നൽകിയത്.
ലാ മോസ്‌കയിലെ പ്രധാന ഗായകൻ ഗില്ലെർമോ നോവെല്ലിസും സെർജിയോ കെയ്‌റാറ്റും ചേർന്ന് എഴുതിയതായിരുന്നു ഖത്തർ ലോകകപ്പിൽ അർജന്റൈൻ ആരാധകർ പാടിയിരുന്ന ഗാനം. എല്ലാ പാട്ടുകളിലും അർജന്റീനയുടെ എതിരാളികളായ ബ്രസീലിന്റെ പേരും വെച്ചായിരുന്നു ഒട്ടുമിക്ക പാട്ടുകളും ചിട്ടപ്പെടുത്തിയിരുന്നത്.
മുച്ചാവോസ്
സുഹൃത്തുക്കളെ ഇപ്പോൾ ഞങ്ങൾ വീണ്ടും ആവേശത്തിലാണ്,
എനിക്ക് മൂന്നാം കിരീടം നേടണം,
എനിക്ക് ലോക ചാംപ്യനാകണം,
നമുക്ക് കാണാം സ്വർഗത്തിൽ നിന്ന് ഡീഗോ,
ഡോൺ ഡീഗോയും ലാ ടോട്ടയും ലയണലിൽ ആഹ്ലാദിക്കുന്നു,
മെസ്സി ഇപ്പോൾ ഞങ്ങളിൽ വീണ്ടും പ്രതീക്ഷകൾ ഉയർത്തി,
എനിക്ക് മൂന്നാമത്തേത് വിജയിക്കണം,
എനിക്ക് ലോക ചാംപ്യനാകണം,
ആദ്യ വരിയിൽ മെസ്സിയുടെയും മറഡോണയുടെയും പരാമർശത്തോടെയാണ് ഗാനം ആരംഭിക്കുന്നത്
‘ഞാൻ ജനിച്ചത് ഡീഗോയുടെയും ലയണലിന്റെയും നാടായ അർജന്റീനയിലാണ്,
ഫോക്ക്‌ലാൻഡ് ദ്വീപുകളിൽ നിന്നുള്ള കുട്ടികളിൽ നിന്നാണ്,
അവരെ ഞാൻ ഒരിക്കലും മറക്കില്ല.
‘വീണ്ടും ചാംപ്യന്മാരാകുക’
എന്നുള്ള മുച്ചാവോസ് ഗാനായിരുന്നു അർജന്റൈൻ ആരാധകർ തൊണ്ട പൊട്ടി നിലക്കാതെ ഖത്തറിലെ സ്റ്റേഡിയങ്ങളിൽ ചൊല്ലിയിരുന്നത്.
അസാധ്യം എന്ന പേരിലായിരുന്നു റഷ്യൻ ലോകകപ്പിലെ ഗാനം ചിട്ടപ്പെടുത്തിയത്. സ്വന്തം രാജ്യത്തെ പിന്തുണക്കാനായി നിരവധി പേരായിരുന്നു റഷ്യയിലെത്തിയ അർജന്റീനക്കായി അസാധ്യം എന്ന തലക്കെട്ടുള്ള പാട്ടു പാടിയത്.
‘അസാധ്യം’
(അർജന്റീനയെ സന്തോഷിപ്പിക്കാൻ ഞങ്ങൾ എല്ലാവരും ഒരുമിച്ച് റഷ്യയിലെത്തി)
(ഇവിടെ വരാനും നിങ്ങളെ കാണാനും ഞങ്ങൾ പലതും ഉപേക്ഷിച്ചു )
(ഞങ്ങൾ, പിന്തുണക്കുന്നവർ, ഫോക്ക്‌ലാൻഡ്‌സിനെ ഒരിക്കലും മറക്കില്ല)
(ഞങ്ങൾക്ക് കരുത്തുണ്ടെന്ന് ഞങ്ങൾ ഇതിനകം തെളിയിച്ചിട്ടുണ്ട്)
(ലോകകപ്പ് നേടുക എന്നതാണ് പ്രധാനം)
(ലോകകപ്പ് എവിടെയാണെന്നത് പ്രശ്‌നമല്ല, ഞങ്ങൾ നിങ്ങളെ എല്ലായിടത്തും പിന്തുടരുന്നു)
(ഞങ്ങൾ എല്ലാവരും ഒരുമിച്ച് ആഘോഷിക്കും)
(ഞങ്ങൾ റെഡ് സ്‌ക്വയർ നിറയ്ക്കും)
(എല്ലാ ബ്രസീലുകാരും കരയും)
(കാരണം ഈ വർഷം ഞങ്ങൾക്ക് ലോകകപ്പ് ലഭിക്കുന്നു)
(അർജന്റീന വരൂ, ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നിങ്ങൾക്കറിയാം)
(ഇന്ന് നമുക്കുണ്ട് വിജയിക്കാനും ഒന്നാമനാകാനും)
(ഈ ഭ്രാന്തൻ പിന്തുണക്കാർ, കപ്പിനായി എല്ലാം ഉപേക്ഷിച്ചു)
(കഠിനാധ്വാനം ചെയ്ത് മുന്നേറുക )
(ഈ വർഷം റഷ്യയിൽ വന്നത് ലോകകപ്പുമായി മടങ്ങാനാണ്)