Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • മെസി പുറത്ത്- ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു
Football

മെസി പുറത്ത്- ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു

മെസി അർജൻ്റീന
Email :48

അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ലയണല്‍ സ്‌കലോണിയാണ് ടീമിനെ പ്രഖ്യാപിച്ചത്. കോപാ അമേരിക്ക ഫൈനലില്‍ പരുക്കേറ്റ നായകന്‍ ലയണല്‍ മെസിയില്ലാതെയാണ് സ്‌കലോണി ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മെസിയുടെ തിരിച്ചുവരവിനായി ആരാധകര്‍ ഇനിയും കാത്തിരിക്കണം.
അടുത്തമാസം ചിലി, കൊളംബിയ ടീമുകള്‍ക്കെതിരേയാണ് അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍.
കഴിഞ്ഞ മാസം കൊളംബിയക്കെതിരേ നടന്ന കോപാ അമേരിക്ക ഫൈനലിനിടെയായിരുന്നു മെസിക്ക് പരുക്കേറ്റത്. മത്സരത്തിന്റെ 64ാം മിനുട്ടിലായിരുന്നു സംഭവം. പിന്നീട് കളത്തില്‍ തുടരാനാവാതെ കണ്ണീരോടെയാണ് താരം മടങ്ങിയത്.
സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ വിരമിച്ച ശേഷമുള്ള ആദ്യ മത്സരങ്ങള്‍ക്കാണ് അര്‍ജന്റീനയിറങ്ങുന്നത്. മെസിയുടെ കൂടി അഭാവം വരുന്നതോടെ സ്‌കലോണി പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അര്‍ജന്റീന ടീം –

ഗോള്‍കീപ്പര്‍മാര്‍: Emiliano Martinez (Aston Villa), Walter Benitez (PSV), Geronimo Rulli (Marseille), Juan Musso (Atlanta).

പ്രതിരോധം: Gonzalo Montiel (Sevilla), Nahuel Molina (Atletico), Cristian Romero (Tottenham), German Pezzella (River Plate), Leonardo Balerdi (Marseille), Nicolas Otamendi (Benfica), Lisandro Martinez (Manchester United), Nicolas Tagliafico (Lyon), Valentin Barco (Brighton).

മധ്യനിര: Leandro Paredes (Roma), Guido Rodriguez (West Ham), Alexis Mac Allister (Liverpool), Enzo Fernandez (Chelsea), Giovani Lo Celso (Tottenham), Ezequiel Fernandez (Al Qadsiah), Rodrigo De Paul (Atletico).

മുന്നേറ്റം: Nicolas Gonzalez (Fiorentina), Alejandro Garnacho (Manchester United), Matias Soule (Roma), Giuliano Simeone (Atletico), Valentin Carboni (Marseille), Julian Alvarez (Atletico), Lautaro Martinez (Inter Milan), Valentin Castellanos (Lazio).

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts