Shopping cart

  • Home
  • Others
  • Euro Cup
  • ഇനിയാണ് ഫ്രാൻസിന്റെ കളി – സ്പെയിനിനെതിരെ ആദ്യ ഇലവൻ ഇങ്ങനെ
Euro Cup

ഇനിയാണ് ഫ്രാൻസിന്റെ കളി – സ്പെയിനിനെതിരെ ആദ്യ ഇലവൻ ഇങ്ങനെ

Email :73

ലോക ഫുട്ബോളിലെ കരുത്തരായ ഫ്രാൻസ് ഇന്ന് യൂറോകപ്പ് സെമിയിൽ സ്പെയിനെതിരെ കളത്തിലിറങ്ങുകയാണ്. കരുത്തുറ്റ മുന്നേറ്റ നിരയും, പ്രതിരോധവും കൂട്ടിനുള്ള ഫ്രഞ്ച് വമ്പന്മാർക്ക് യൂറോ കപ്പിലെ സെമി വരെയുള്ള പ്രയാണം അത്ര എളുപ്പമായിരുന്നില്ല. മുന്നേറ്റ നിരയുടെ ലക്ഷ്യമില്ലായ്മ പലപ്പോഴും ഫ്രഞ്ച് പടയെ തളർത്തിയിരുന്നു. എംബാപ്പെയും, ചൗമേനിയും, ഗ്രീസ്മാനും അടങ്ങുന്ന മുന്നേറ്റ നിരയുടെ കടലാസിലെ കരുത്ത് കളിക്കളത്തിൽ എതിർ ഗോൾ വല കുലുക്കുന്നതിൽ പലപ്പോഴും നിഷ്പ്രഭമായി പോകുന്നതാണ് യൂറോ കപ്പിൽ കാണാൻ കഴിഞ്ഞത്. എന്നാൽ അവിടെയൊക്കെ തുണയായി കാന്റെയുടെ പ്രതിരോധ മികവ് ഉറച്ച് നിന്നപ്പോൾ ഫ്രഞ്ച് പട യൂറോ കപ്പ് സെമിയിലേക്ക് മുന്നേറി. മുന്നേറ്റ നിരയുടെ ഈ ദൗർബല്യം മാറ്റി
ഓൺ പ്ലേയിൽ ഒരു ഗോൾ പോലും അടിക്കാതെയാണ് ദിദിയർ ദെഷാമ്സിന്റെ സംഘം സെമി വരെ മുന്നേറിയത്. ഗ്രൂപ്പ്‌ ഘട്ടത്തിൽ മൂന്നിൽ രണ്ട് മത്സരങ്ങളാണ് അവർ ജയിച്ചത്. ഇതിൽ ഒന്ന് പെനാൽറ്റി ഗോളിലൂടെയും മറ്റൊന്ന് സെൽഫ് ഗോളിലൂടെയുമായിരുന്നു. പ്രീ ക്വാർട്ടറിൽ ബെൽജിയത്തെ വീഴ്ത്തിയതും സെൽഫ് ഗോളിന്റെ ആനുകൂല്യത്തിൽ. ക്വാർട്ടറിൽ പോർച്ചുഗലിനെതിരെ ഗോൾ രഹിതമായ മത്സരത്തിൽ പെനാൽറ്റി ഷൂടൗട്ടിലൂടെയും ജയം. എന്നാൽ ഇന്ന് കരുത്തരായ സ്പെയിനിന് മുമ്പിൽ ഇറങ്ങുമ്പോൾ ദഷാമ്സ് തന്റെ ആയുധങ്ങളെ മൂർച്ച കൂട്ടിഎടുക്കേണ്ടി വരും. അല്ലെങ്കിൽ, യൂറോ കലാശപ്പോര് സ്വപ്നം മാത്രമാകും.
സെമിയിൽ സ്പാനിഷ് പ്രതിരോധം തകർത്ത് മുന്നേറാനായാണ് ഫ്രഞ്ച് പട ഇന്നിറങ്ങുന്നത്. യൂറോ കപ്പിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന സ്പാനിഷ് പടയെ തകർത്ത് തങ്ങളുടെ ഫുട്ബോൾ ആധിപത്യം ലോകത്തിനു മുന്നിൽ ഊട്ടി ഉറപ്പിക്കാനിറങ്ങുകയാണ് ഫ്രാൻസ്.

ഫ്രാൻസ് സാധ്യത ഇലവൻ

(4-3-1-2): Maignan, Kounde, Saliba, Upamecano, Hernandez, Kante, Tchouameni, Rabiot, Griezmann, Kolo Muani, Mbappe

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts