Shopping cart

  • Home
  • Others
  • Euro Cup
  • ഫ്രാന്‍സോ ബെല്‍ജിയമോ! രണ്ടിലൊന്ന് ഇന്നറിയാം- സാധ്യത ലൈനപ്പ് ഇങ്ങനെ
Euro Cup

ഫ്രാന്‍സോ ബെല്‍ജിയമോ! രണ്ടിലൊന്ന് ഇന്നറിയാം- സാധ്യത ലൈനപ്പ് ഇങ്ങനെ

ഫ്രാൻസ്-ബെൽജിയം
Email :110

ഫ്രാൻസ്-ബെൽജിയം, സാധ്യത ലൈനപ്പ്, അറിയേണ്ടതെല്ലാം

ലോകകപ്പ് കിരീടം കൈയില്‍നിന്ന് വഴുതിപ്പോയ ദുഖത്തിന് പകരമായി യൂറോകപ്പ് കിരീടം സ്വന്തമാക്കാന്‍ എത്തിയിരിക്കുകയാണ് ദിദിയര്‍ ദെശാംപ്‌സും സംഘവും. ഇന്ന് നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ ബെല്‍ജിയത്തിനെയാണ് ഫ്രാന്‍സ് നേരിടുന്നത്. ഗ്രൂപ്പ് ഡിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. മൂന്ന് മത്സരത്തില്‍ ഒരു ജയവും രണ്ട് സമനിലയുമാണ് ഫ്രഞ്ച് ടീമിന്റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ ആസ്ട്രിയക്കെതിരേ തോല്‍വി രുചിച്ച ഫ്രാന്‍സ് രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. മൂന്നാം മത്സരത്തില്‍ പോളണ്ടിനെതിരേ 11 ന്റെ സമനിലയായിരുന്നു ഫ്രാന്‍സിന്റേത്.

അതേസമയം ഗ്രൂപ്പ് ഇയില്‍നിന്ന് രണ്ടാം സ്ഥാനക്കായി പ്രീ ക്വാര്‍ട്ടറിലെത്തിയ ബെല്‍ജിയം ശക്തമായ ടീമാണ്. യൂറോപ്പിലെ രണ്ട് പവര്‍ഹൗസുകള്‍ തമ്മില്‍ ഇന്ന് കൊമ്പുകോര്‍ക്കുമ്പോള്‍ ജര്‍മനിയിലെ ഡസന്‍ഡോര്‍ഫില്‍ ഇന്ന് തീപാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരം കളിച്ച ബെല്‍ജിയം ഓരോന്ന് വീതം ജയം,തോല്‍വി, സമനില എന്നിവ നേടിയായിരുന്നു പ്രീക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചത്. ഇരു ടീമുകളും ഇന്ന് ജയത്തിനായി പൊരുതുമ്പോള്‍ യൂറോകപ്പിലെ മറ്റൊരു ക്ലാസിക് പോരാട്ടത്തിന് ഇന്ന് സാക്ഷിയാകാനാകും.

ഫ്രാന്‍സ് സാധ്യത ടീം. (433)

മെയ്ഗ്‌നാന്‍, കുണ്ടെ, ഡയോട്ട്, സാലിബ, ഹെര്‍ണാണ്ടസ്, ഗ്രിസ്മാന്‍, കാന്റെ, റാബിയോട്ട്, ഡെംബലെ, എംബാപ്പെ, തുറാം.

ബെല്‍ജിയം സാധ്യത ലൈനപ്പ് (4231)

കസ്റ്റീല്‍സ്, കസ്റ്റാഗ്‌നെ, ഫയസ്, വെര്‍ട്ടോഗന്‍, തിയറ്റെ, ഒനാന, ടെയ്ല്‍സ്മാന്‍, ട്രൊസാര്‍ഡ്, ഡിബ്രീയിന്‍, ഡോകു, ലുക്കാക്കു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts