Shopping cart

  • Home
  • Cricket
  • ടി20 ലോകകപ്പ്; വെളുക്കാന്‍ തേച്ചത് പാണ്ടായോ!
Cricket

ടി20 ലോകകപ്പ്; വെളുക്കാന്‍ തേച്ചത് പാണ്ടായോ!

Email :271

ടി20 ലോകകപ്പ് അമേരിക്കയിൽ നടത്തിയ തീരുമാനം പാളിയോ?

അമേരിക്കയിൽ ക്രിക്കറ്റിന് കൂടുതൽ പ്രചാരണം കൊണ്ടുവരുക എന്ന ഉദ്യേശ്യത്തോടെയായിരുന്നു ഇത്തവണ ഐ.സി.സി ടി20 ലോകകപ്പ് ക്രിക്കറ്റ് അമേരിക്കയിൽ നടത്താൻ തീരുമാനിച്ചത്. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന നിലയിലാണ് ഇപ്പോൾ ഐ.സി.സി. സാധാരണയിൽ അടുത്ത കാലത്തായി ടി20 മത്സരങ്ങളിൽ 200 റൺസിന് മുകളിൽ സ്‌കോർ ചെയ്യാറുണ്ട്.

അവസാനമായി നടന്ന ഐ.പി.എല്ലിലെ ഒട്ടുമിക്ക മത്സരങ്ങളിലും 200 മുകളിലായിരുന്നു സ്‌കോറുകളുണ്ടായിരുന്നത്. എന്നാൽ ടി20 ലോകകപ്പിൽ ഇതുവരെ 22 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു മത്സരത്തിൽ മാത്രമായിരുന്നു 200 റൺസിന് മുകളിൽ സ്‌കോർ കണ്ടെത്തിയത്. ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ ആസ്‌ത്രേലിയായയിരുന്നു 201 റൺസ് സ്‌കോർ ചെയ്തത്.

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനെ 165 റൺസിൽ ഒതുക്കിയ ഓസീസ് വിജയം കൊയ്യുകയും ചെയ്തു. ഒട്ടുമിക്ക മത്സരങ്ങളിലും 100 നും 150 ഇടയിലുമായിരുന്നു വിവിധ ടീമുകൾ സ്‌കോർ ചെയ്തത്. ഏറ്റവും കുറവ് സിക്‌സറും ഫോറും പിറന്ന ടൂർണമെന്റ് എന്ന പ്രത്യേകതയും അമേരിക്കയിലെ ഗ്രൗണ്ടുകൾക്കുണ്ട്. പ്രധാനമായും പുതിയ ഗ്രൗണ്ടുകളായതുകൊണ്ടും ഈർപ്പക്കൂടുതലുള്ളതുകൊണ്ടുമായാരിന്നു ഇത്തരത്തിൽ സംഭവിച്ചതെന്നാണ് വിലയിരുത്തൽ.

മഴ കാരണം ഇതുവരെ ലോകകപ്പിലെ അഞ്ചു മത്സരങ്ങൾ റദ്ദാക്കുകയും ചെയ്തു. ഇത് പല ടീമുകൾക്കും പ്രത്യക്ഷമായും പരോക്ഷമായും തിരിച്ചടിയാവുകയും ചെയ്തു. എന്തുകൊണ്ടും അമേരിക്കയിൽ നടത്തിയ ലോകകപ്പ് വലിയ ഫ്‌ളോപ്പായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-കാനഡ മത്സരവും മഴകാരണം ഉപേക്ഷിച്ചിരുന്നു.

അമേരിക്കയിൽ പിച്ചിന്റെ പ്രശ്‌നങ്ങളും മഴയുമാണ് പ്രശ്‌നമെങ്കിൽ വെസ്റ്റ് ഇൻഡീസിൽ മത്സരത്തിന് കാണികൾ എത്തുന്നില്ലെന്നാണ് പ്രശ്‌നം. ആതിഥേയരായ വെസ്റ്റ് ഇൻഡീസിന്റെ മത്സരത്തിന് പോലും കുറഞ്ഞ ആളുകൾ മാത്രമാണ് സ്‌റ്റേഡിയത്തിലെത്തി മത്സരം വീക്ഷിച്ചത്. ഇത് പിന്നീട് വ്യാപക വിമർശനത്തിന് കാരണമായി.

ലോകകപ്പ് മത്സരമായിട്ടുപോലും കാണാൻ ആളില്ലാത്തത് മത്സരങ്ങളുടെ നടത്തിപ്പിനെ കാര്യമായി ബാധിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷൻമാരുടെ വിലയിരുത്തൽ. ക്രിക്കറ്റിന് കൂടുതൽ പ്രചാരമുള്ള ഏഷ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ ഏതെങ്കിലുമൊരു രാജ്യത്തായിരുന്നെങ്കിൽ

മത്സരത്തിന് കൂടുതൽ ആളുകൾ എത്തുമായിരുന്നെന്നും വിലയിരുത്തലുണ്ട്. എന്തായാലും ടൂർണമെന്റിൽ ഇനിയും പകുതി മത്സരങ്ങൾ പൂർത്തിയാകാനുണ്ട്. ജൂൺ 29ന് വെസ്റ്റ് ഇൻഡീസിലാണ് ലോകകപ്പിന്റെ ഫൈനൽ.

Spread the love

Comment (1)

  • June 17, 2024

    Reporter

    Naked truth

Leave a Reply

Your email address will not be published. Required fields are marked *

Related Posts