ടെന്‍ ഹാഗ് തന്നെ ബോസ്
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകനായി എറിക് ടെന്‍ ഹാഗ് തന്നെ തുടരും. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ ടെന്‍ഹാഗിനെ പുറത്താക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെ തന്നെ നിലനിര്‍ത്താന്‍ ക്ലബ് മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ലീഗില്‍ ടോപ് ഫോറില്‍ ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും എഫ്.എ കപ്പ് കിരീടം ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിക്കാന്‍ ടെന്‍ഹാഗിനായിരുന്നു. കരാര്‍ പുതുക്കുന്നതിന് പകരം പുതിയ കരാര്‍ നല്‍കാനാണ് സാധ്യത.
ടെന്‍ഹാഗിന് അടുത്ത സീസണില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മികച്ച താരങ്ങളെ തട്ടകത്തെത്തിക്കാനും ടെന്‍ഹാഗിന് അവസരമൊരുക്കിയേക്കും. 2022ല്‍ അജാക്‌സിന്‍ നിന്നാണ് അദ്ദേഹം യുനൈറ്റഡ് പരിശീലകനായി ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലായി യുനൈറ്റഡിനൊപ്പമുള്ള ടെന്‍ഹാഗ്, ആദ്യ സീസണില്‍ ലീഗ് കപ്പും നേടിയിരുന്നു. ഈ സീസണില്‍ താരങ്ങളുടെ പരുക്കാണ് ടീമിന് വിനയായത്.
ടേബിളില്‍ 60 പോയന്റോടെ എട്ടാമതായാണ് യുനൈറ്റഡ് ഫിനിഷ് ചെയ്തത്. 38 മത്സരങ്ങളില്‍ നിന്ന് 18 വിജയം, ആറ് സമനില, 14 തോല്‍വി എന്നിങ്ങനെയായിരുന്നു ടീമിന്റെ പ്രകടനം. 57 ഗോളുകള്‍ അടിച്ചപ്പോള്‍ 58 ഗോളുകള്‍ വഴങ്ങുകയും ചെയ്തു.
പിഴവുകള്‍ തിരുത്തി അടുത്ത സീസണ്‍ മികച്ചതാക്കാമെന്ന ആത്മ വിശ്വാസത്തിലാണ്.