Email :63
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ഖത്തറിനോട് പരാജയപ്പെട്ട് ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ അവസാനിച്ചു. ദോഹയില്‍ നടന്ന മത്സരത്തില്‍ 2-1നാണ് ഖത്തര്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയില്‍ ഗംഭീര പ്രകടനം നടത്തിയ ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഖത്തര്‍ മത്സരം പിടിക്കുകയായിരുന്നു. 37ാം മിനുട്ടില്‍ ലാലിയന്‍ സുവാല ചാങ്‌തെയാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്. 73ാം മിനുട്ടില്‍ യൂസുഫ് അയ്മനും 85ാം മിനുട്ടില്‍ അഹ്‌മദ് അല്‍ റാവിയും ഖത്തറിനായി ലക്ഷ്യം കണ്ടു.