Shopping cart

  • Home
  • Cricket
  • ആതിഥേയ വെടിക്കെട്ടില്‍ ചാരമായി കാനഡ
Cricket

ആതിഥേയ വെടിക്കെട്ടില്‍ ചാരമായി കാനഡ

Email :1118

ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യു.എസ്.എക്ക് തകര്‍പ്പന്‍ ജയം. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ കാനഡയെ ഏഴ് വിക്കറ്റിനാണ് യു.എസ്.എ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റുചെയ്ത കാനഡ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ യു.എസ് 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

വൈസ് ക്യാപ്റ്റന്‍ ആരോണ്‍ ജോണ്‍സിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് (40 പന്തില്‍ പുറത്താവാതെ 94) അമേരിക്കന്‍ ജയം എളുപ്പമാക്കിയത്. 46 പന്തില്‍ 65 റണ്‍സെടുത്ത ആന്‍ഡ്രിസ് ഗോസും തിളങ്ങി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 55 പന്തില്‍ നിന്ന് 131 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണര്‍ സ്റ്റീവന്‍ ടെയ്‌ലറെയും പിന്നാലെ ക്യാപ്റ്റന്‍ മൊണാക് പട്ടേലിനെയും (16) നഷ്ടമായ ശേഷമാണ് ഇരുവരും യു.എസ്.എയുടെ രക്ഷക വേഷത്തിലെത്തിയത്.

40 പന്തില്‍ 10 സിക്‌സും നാല് ഫോറുകളും സഹിതമാണ് ജോണ്‍സ് 94 റണ്‍സ് നേടിയത്. മൂന്ന് സിക്‌സറുകളും ഏഴ് ഫോറുകളും ഉള്‍പ്പെടുന്നതാണ് ആന്‍ഡ്രിസ് ഗോസിന്റെ ഇന്നിങ്‌സ്. കോറി ആന്‍ഡേഴ്‌സണ്‍ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാനഡ നവ്‌നീത് ധാലിവളിന്റെയും നിക്കോളാസ് കിര്‍ട്ടന്റെയും അര്‍ധ സെഞ്ചുറി മികവിലാണ് 194ലെത്തിയത്.

44 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 61 റണ്‍സെടുത്ത ധാലിവളാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. ഓപ്പണിങ് വിക്കറ്റില്‍ ആരോണ്‍ ജോണ്‍സനൊപ്പം 43 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധാലിവള്‍ കാനഡയ്ക്ക് മികച്ച തുടക്കം തന്നെ സമ്മാനിച്ചു. 16 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ജോണ്‍സണ്‍ ആറാം ഓവറില്‍ പുറത്തായി. പിന്നീടെത്തിയ പര്‍ഗാത് സിങ്ങിന് (5) നിരാശപ്പെടുത്തി.

തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ കിര്‍ട്ടനൊപ്പം ധാലിവള്‍ 62 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 15ാം ഓവറില്‍ ധാലിവാളിനെ പുറത്താക്കി കോറി ആന്‍ഡേഴ്‌സനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. കിര്‍ട്ടണ്‍ 31 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 51 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ശ്രേയസ് മൊവ്വയുടെ (16 പന്തില്‍ 32) ബാറ്റിങ്ങാണ് കാനഡ സ്‌കോര്‍ 194ലെത്തിച്ചത്.

വ്യാഴാഴ്ച നടക്കുന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ പാകിസാതാണാ യു.എസ്.എയുടെ എതിരാളികൾ. വെള്ളിയാഴ്ച അയർലൻഡിനെതിരേയാണ് കാനഡയുടെ അടുത്ത മത്സരം. ഇന്ന് വൈകീട്ട് നടക്കുന്ന രണ്ടാം മത്സരത്തിൽ മുൻ ചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസ് പപ്പുവ ന്യൂ ഗിനിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ട് മുതലാണ് മത്സരം. റോവ്മൻ പവൽ നയിക്കുന്ന വിൻഡീസ് ടീം ഉറച്ച കിരീട പ്രതീക്ഷയോടെയാണ് സ്വന്തം നാട്ടിൽ ലോകകപ്പിനിറങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്കായി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/DOFtLBuTN9G4jsWI3mHTzO
………………..
ഫേസ്ബുക് പേജ്
https://www.facebook.com/profile.php?id=61559353906348&mibextid=സ്‌ബിഡക്വൽ
..,..,………..
ഇൻസ്റ്റഗ്രാം പേജ്
https://www.instagram.com/play_on__01?igsh=MWF2OWhlemF6dzZ3Yw==

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts