• Home
  • Cricket
  • വിറപ്പിച്ച് പി.എൻ.ജി; പൊരുതി നേടി വിൻഡീസ്
Cricket

വിറപ്പിച്ച് പി.എൻ.ജി; പൊരുതി നേടി വിൻഡീസ്

Email :3105

മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസാന ഓവര്‍ വരെ പൊരുതിക്കീഴടങ്ങി പപ്പുവ ന്യൂഗിനിയ. ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയെ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസുകാര്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാപുവ ന്യൂ ഗിനിയ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ വിന്‍ഡീസ് 19 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ സെസെ ബൗവിന്റെ (43 പന്തില്‍ 50) ന്യൂ ഗിനിയയെ കുഞ്ഞന്‍ സ്‌കോറില്‍ നിന്ന് രക്ഷിച്ചത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കിപ്ലിന്‍ ഡോറിഗാണ് (18 പന്തില്‍ 27) സ്‌കോര്‍ 136ലെത്തിച്ചത്. 137 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയരെ 27 പന്തില്‍ പുറത്താവാതെ 42 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് ജയത്തിലേക്ക് നയിച്ചത്. 29 പന്തില്‍ 34 റണ്‍സെടുത്ത ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്ങും തിളങ്ങി. നിക്കോളാസ് പൂരന്‍ (27 പന്തില്‍ 27), ആേ്രന്ദ റസല്‍ (9 പന്തില്‍ പുറത്താവാതെ 15), റോവ്മാന്‍ പവല്‍ (14 പന്തില്‍ 15) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

നരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പപ്പുവ ന്യൂ ഗിനിയക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്‌കോര്‍ അഞ്ചി നില്‍ക്കെ രണ്ട് റണ്‍സെടുത്ത ടോണി ഉറയുടെ വിക്കറ്റ് തെറിച്ചു. വിക്കറ്റ് കീപ്പര്‍ നിക്കൊളാസ് പൂരന്റെ കൈകളിലെത്തിച്ച് റൊമാരിയോ ഷെപ്പേര്‍ഡ് ആണ് ഉറയെ മടക്കിയത്. പിന്നീടെത്തിയ ലെഗ സിയാകയെ തൊട്ടടുത്ത ഓവറില്‍ തന്നെ മടക്കി അഖീല്‍ ഹൊസൈന്‍ വിന്‍ഡീസ് ആധിപത്യം ഊട്ടിയുറപ്പിച്ചു. കേവലം ഒരു റണ്‍സ് മാത്രമായിരുന്നു സിയാകയുടെ സമ്പാദ്യം. തുടര്‍ന്നെത്തിയ സെസെ ബൗവിനൊപ്പം ക്യാപ്റ്റന്‍ ആസാദ് വാല ന്യൂ ഗിനിയ ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ സ്‌കോര്‍ 34ല്‍ നില്‍ക്കെ വാലയും വീണു. 22 പന്തില്‍ 21 റണ്‍സായിരുന്നു വാലയുടെ സമ്പാദ്യം.

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണെങ്കിലും ചെറുത്തു നിന്ന സെസെയുടെയും ഡോറിഗയുടെയും മികവില്‍ പപ്പുവ ന്യൂ ഗിനിയ 136ലെത്തുകയായിരുന്നു. ചാള്‍സ് അമിനി (12), ചാഡ് സോപര്‍ (10) ഹിരി ഹിരി(2) അലൈ നാവോ (0) കാബുവ മോറിയ(2*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. വിന്‍ഡീസിനു വേണ്ടി അല്‍സാരി ജോസഫ്, ആന്ദ്രേ റസല്‍ എന്നിവര്‍ രണ്ടുവീതവും അഖീല്‍ ഹൊസൈന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഗുഡകേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്കായി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/DOFtLBuTN9G4jsWI3mHTzO

ഫേസ്ബുക് പേജ്
https://www.facebook.com/profile.php?id=61559353906348&mibextid=%E0%B4%B8%E0%B5%8D%E2%80%8C%E0%B4%AC%E0%B4%BF%E0%B4%A1%E0%B4%95%E0%B5%8D%E0%B4%B5%E0%B5%BD

ഇൻസ്റ്റഗ്രാം പേജ്
https://www.instagram.com/play_on__01?igsh=MWF2OWhlemF6dzZ3Yw==

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts