Shopping cart

  • Home
  • Football
  • വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ‘വിന്റർ കപ്പ് – സീസൺ 1’ ഫുട്ബോൾ മേള നവംബർ 30ന്
Football

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ‘വിന്റർ കപ്പ് – സീസൺ 1’ ഫുട്ബോൾ മേള നവംബർ 30ന്

വിന്റർ കപ്പ്
Email :13

വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി സമൂഹത്തിനിടയിൽ കഴിഞ്ഞ 15 വർഷക്കാലത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷൻ( WMA) ഫുട്ബോൾ മേളയുമായി രംഗത്തെത്തുന്നു. വാട്ടർഫോർഡിനെ ഫുട്ബോൾ ലഹരിയിലാഴ്ത്താൻ ‘WMA വിന്റർ കപ്പ് സീസൺ വൺ” നവംബർ 30ന് ബാലിഗണർ GAA ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്നതാണ്. ഓൾ അയർലൻഡ് 7A സൈഡ് ഫുട്ബോൾ ടൂർണമെന്റിൽ അയർലൻഡിലെ പ്രമുഖരായ ഇരുപതിൽപരം ടീമുകൾ മാറ്റുരയ്ക്കുന്നതാണ്.

രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 9 മണിക്ക് അവസാനിക്കുന്ന രീതിയിലായിരിക്കും മേള സംഘടിപ്പിക്കുന്നത്. 30 പ്ലസ്, അണ്ടർ 30 എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇരുവിഭാഗങ്ങളിലും ചാമ്പ്യന്മാർക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും ലഭിക്കുന്നതാണ്. റണ്ണേഴ്സപ്പിന് 401യൂറോയും ട്രോഫിയും ലഭിക്കുന്നതാണ്.

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ ഓൾ അയർലൻഡ് ഫുട്ബോൾ മേളയിലേക്ക് അയർലണ്ടിലെ മുഴുവൻ ഫുട്ബോൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts