Shopping cart

  • Home
  • Others
  • Copa America
  • മെഡിക്കൽ റിപ്പോർട്ട് കിട്ടിയില്ല, മെസ്സി ക്വാർട്ടറിലും പുറത്തോ?
Copa America

മെഡിക്കൽ റിപ്പോർട്ട് കിട്ടിയില്ല, മെസ്സി ക്വാർട്ടറിലും പുറത്തോ?

Email :178

കോപാ അമേരിക്കൻ ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് നാളെ തുടക്കമാവുകയാണ്. നാളെ രാവിലെ നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യൻമാരും ലോക ജേതാക്കളുമായ അർജൻ്റീന ഇക്വഡോറിനെയാണ് നേരിടുന്നത്.

എന്നാൽ നാളെ നടക്കുന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് കളത്തിലിറങ്ങാൻ കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിനിടെ പരുക്കേറ്റ മെസ്സി പരുക്ക് വകവെക്കാതെയായിരുന്നു ചിലിക്കെതിരേ കളത്തിലിറങ്ങിയത്. പനിയും കാലിലെ പരുക്കും വകവെക്കാതെയായിരുന്നു താൻ കളിച്ചതെന്ന് മത്സരശേഷം മെസ്സി വ്യക്തമാക്കിയിരുന്നു. പരുക്കിനെ തുടർന്ന് ഗ്രുപ്പ് ഘട്ടത്തിലെ പെറുവിനെതിരേയുള്ള മത്സരത്തിൽ അർജൻ്റീന നായകന് സ്കലോനി വിശ്രമം നൽകിയിരുന്നു. എന്നാൽ നാളെ നടക്കുന്ന നിർണായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മെസ്സി കളിക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല. “കഴിഞ രണ്ട് ദിവസവും മെസ്സി പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാൽ പരുക്കിൻ്റെ കാര്യത്തിൽ മെഡിക്കൽ സംഘത്തിൽ നിന്ന് റിപ്പോർട്ട് ലഭിച്ചിട്ടില്ല. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മെസ്സിയെ ടീമിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയൂ” സ്കലോനി വ്യക്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച അർജൻ്റീന രണ്ടാം മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചിലിയെ വീഴ്ത്തിയിരുന്നു. മൂന്നാം മത്സരത്തിലും എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പെറുവിനെ വീഴ്ത്തിയത്. അതിനാൽ നാളത്തെ മത്സരത്തൽ ഇക്വഡോറിനെ വീഴ്ത്തി സെമിയിലേക്ക് മുന്നേറുക എന്നതാണ് ലോക ചാംപ്യൻമാർക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ഒരു പക്ഷെ മെസ്സി കളിച്ചില്ലെങ്കിൽ ലൗതാരോ മാർട്ടിനസും ജൂലിയൻ അൽവാരസും ആദ്യ ഇലവനിൽ എത്തിയേക്കും. പെറുവിനെതിരേയുള്ള മത്സരത്തിൽ മെസ്സിയുടെ അഭാവത്തിൽ ഡി മരിയ, ലൗതാരോ മാർട്ടിന് , അലെയാന്ദ്രേ ഗർനാച്ചോ എന്നിവരായിരുന്നു ആദ്യ ഇലവനിൽ മുന്നേറ്റ നിരയിൽ എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts