പാരിസ് ഒളിംപ്ക്‌സിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 6.30നാണ് ഒളിംപ്ക്‌സ് ഫുട്‌ബോളിന് കിക്കോഫ്. എന്നാല്‍ ഒളിംപ്ക്‌സിലെ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ അസാന്നിധ്യമാണ് ഇപ്പോള്‍ പല ആരാധകരുടെ ചര്‍ച്ചാ വിഷയം.
ഒളിംപ്ക്‌സിലെ നിലവിലെ ഗോള്‍ഡ് മെഡല്‍ ജേതാക്കളാണ് ബ്രസീല്‍. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയോടു തോറ്റ് ബ്രസീല്‍ പാരിസ് ഒളിംപ്ക്‌സില്‍ നിന്ന് പുറത്താവുകയായിരുന്നു. 2004ന് ശേഷം ആദ്യമായാണ് ബ്രസീല്‍ പുരുഷ ഫുട്‌ബോള്‍ ടീം ഒളിംപ്ക്‌സിന് യോഗ്യത നേടാതിരിക്കുന്നത്.
കോണ്‍മെബോളിന്റെ പ്രീ ഒളിംപ്ക് ടൂര്‍ണമെന്റില്‍ നിന്ന് രണ്ട് ടീമുകള്‍ക്കാണ് യോഗ്യത ലഭിക്കുക. ടൂര്‍ണമെന്റില്‍ ജേതാക്കളായി പരാഗ്വയും രണ്ടാമന്മാരായി അര്‍ജന്റീനയും പാരിസിലേക്ക് യോഗ്യത നേടുകയായിരുന്നു. ഫൈനല്‍ സ്റ്റേജിലെ ജീവന്മരണ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന ബ്രസീലിനെ കീഴടക്കുകയായിരുന്നു. ഇതോടെ അര്‍ജന്റീന രണ്ടാമതും ബ്രസീല്‍ മൂന്നാമതും ആവുകയായിരുന്നു.
2020 ടോക്കിയോ ഒളിംപിക്‌സില്‍ ഫൈനലില്‍ സ്‌പെയിനിനെ കീഴടക്കിയായിരുന്നു ബ്രസീല്‍ ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയത്.