Shopping cart

  • Home
  • Football
  • അര്‍ജന്റീനയും സ്‌പെയിനും ഇന്നിറങ്ങുന്നു, ഒളിംപിക്‌സ് ഫുട്‌ബോളിന് ഇന്ന് തുടക്കം
Football

അര്‍ജന്റീനയും സ്‌പെയിനും ഇന്നിറങ്ങുന്നു, ഒളിംപിക്‌സ് ഫുട്‌ബോളിന് ഇന്ന് തുടക്കം

ഒളിംപിക്സ് ഫുട്ബോൾ
Email :117

പാരീസ് ഒളിംപിക്‌സില്‍ കായിക പ്രേമികള്‍ ഉറ്റുനോക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫ്. ഇന്ന് ഇന്ത്യന്‍ സമയം 6.30ന് നടക്കുന്ന രണ്ട് മത്സരങ്ങളോടെയാണ് പാരിസിലെ കാല്‍പന്തുമേളം തുടക്കം കുറിക്കുന്നത്. രണ്ട് മത്സരങ്ങളിലായി ഉസ്ബക്കിസ്ഥാന്‍ സ്‌പെയിനിനെയും അര്‍ജന്റീന മൊറോക്കോയെയുമാണ് നേരിടുന്നത്. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരങ്ങള്‍ തത്സമയം കാണാം.

16 ടീമുകളാണ് ഇത്തവണ ഒളിംപിക്‌സ് ഫുട്‌ബോള്‍ കളിക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്. നാല് ഗ്രൂപ്പുകളിലായി നാല് ടീമുകള്‍ വീതം മാറ്റുരക്കും. ഗ്രൂപ്പ് ഘട്ടത്തിനു ശേഷം ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും. ഇന്ന് മുതല്‍ 30 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. ഓഗസ്റ്റ് രണ്ടിന് ക്വാര്‍ട്ടര്‍ ഫൈനല്‍സ്. ഓഗസ്റ്റ് അഞ്ചിന് സെമി ഫൈനലുകളും ഒന്‍പതിന് ഗോള്‍ഡ് മെഡലിനായുള്ള ഫൈനല്‍ പോരാട്ടവും നടക്കും. ഓഗസ്റ്റ് എട്ടിനാണ് വെങ്കല മെഡലിനുള്ള മത്സരം.

ആതിഥേയരായ ഫ്രാന്‍സ്, മുന്‍ ജേതാക്കളായ അര്‍ജന്റീന, സ്‌പെയിന്‍ എന്നിവരാണ് ഇത്തവണത്തെ ഫേവറിറ്റുകള്‍. 23 വയസിനു താഴെയുള്ള താരങ്ങള്‍ക്കാണ് ഒളിംപിക്‌സിലെ പുരുഷ ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കുക. മൂന്ന് സീനിയര്‍ താരങ്ങള്‍ക്കും കളിക്കാന്‍ അവസരമുണ്ട്. അര്‍ജന്റീന സീനിയര്‍ ടീം താരങ്ങളായ ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒറ്റമെന്‍ഡി എന്നിവര്‍ ഒളിംപിക്‌സില്‍ ബൂട്ടണിയുന്നുണ്ട് ഫുട്‌ബോള്‍ കളിക്കുന്നുണ്ട്.

ഗ്രൂപ്പുകള്‍ ഇങ്ങനെ-

ഗ്രൂപ്പ് എ : ഫ്രാന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഗിനിയ, ന്യൂസിലന്‍ഡ്

ഗ്രൂപ്പ് ബി : അര്‍ജന്റീന, മൊറൊക്കോ, യുക്രെയ്ന്‍, ഇറാഖ്

ഗ്രൂപ്പ് സി : ഉസബക്കിസ്ഥാന്‍, സ്‌പെയിന്‍, ഈജിപ്ത്, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്

ഗ്രൂപ്പ് ഡി : ജപ്പാന്‍, പരഗ്വായ്, മാലി, ഇസ്രയേല്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts