കോപാ അമേരിക്കയിൽനിന്ന് ബ്രസീൽ പുറത്ത്. ഉറുഗ്വെക്കിതിരെ പൊരുതി നോക്കിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു കാനറികൾ പുറത്തായത്. 4-2 എന്ന സ്‌കോറിനായിരുന്നു തോൽവി.മുന്നേറ്റതാരം വിനീഷ്യസ് ജൂനിയർ ഇല്ലാതെ എൻട്രിക്കിനെ മുന്നിൽ നിർത്തിയായിരുന്നു ബ്രസീസിലിന്റെ ആദ്യ ഇലവൻ കളത്തിലിറങ്ങിയത്.
എങ്കിലും സെമിയിൽ പ്രവേശിക്കാൻ അവർക്കായില്ല. 60 ശതമാനവും പന്ത്‌കൈവശം വെച്ച് കളിച്ച ബ്രസീൽ ഏഴു ഷോട്ടുകളായിരുന്നു ഉറുഗ്വെയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
അതിൽ മൂന്നെണ്ണം മാത്രമായിരുന്നു ഷോട്ട് ഓൺ ടാർഗറ്റായത്. 12 ഷോട്ടുകളായിരുന്നു ഉറുഗ്വെ ബ്രസീലിന്റെ ഗോൾമുഖം ലക്ഷ്യമാക്കി തൊടുത്തത്. അതിൽ ഒന്നുമാത്രമായിരുന്നു ഷോട്ട് ഓൺ ടാർഗറ്റായത്. 74ാം മിനുട്ടിൽ ഉറുഗ്വെ താരം നഹിതൻ നാൻഡെസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. പിന്നീട് പത്തുപേരുമായിട്ടായിരുന്നു ഉറുഗ്വ പൊരുതിയത്. എന്നിട്ടം ബ്രസീലിന് അവസരം മുതലാക്കാനായില്ല.
നിശ്ചിത സമയത്ത് മത്സരം ഗോൾരഹിതമായി അവസാനിച്ചതോടെ മത്സരം പെനാൽറ്റിഷൂട്ടൗട്ടിലെത്തുകയായിരുന്നു. പെനാൽറ്റിയിൽ എഡർ മിലിഷ്യാവോയുടെ കിക്ക് ഉറുഗ്വെ ഗോൾകീപ്പർ തടഞ്ഞിട്ടപ്പോൾ ഡഗ്ലസ് ലൂയീസിന്റെ കിക്ക് പുറത്ത് പോവുകയായിരുന്നു. ആദ്യ ക്വാർട്ടറിൽ പനാമയെ തോൽപിച്ച കൊളംബിയയുമായി ഉറുഗ്വെ സെമി ഫൈനലിൽ ഏറ്റുമുട്ടും.