• Home
  • Others
  • Copa America
  • ചിറകില്ലാത്ത ബ്രസീൽ എങ്ങനെ പറക്കാനാണ്?
Copa America

ചിറകില്ലാത്ത ബ്രസീൽ എങ്ങനെ പറക്കാനാണ്?

ബ്രസീൽ കാത്തിരിപ്പ് തുടരുന്നു
Email :1122

ബ്രസീൽ കാത്തിരിപ്പ് തുടരുന്നു

കോപാ അമേരിക്കയിൽ കിരീടം മോഹിച്ചെത്തിയ ബ്രസീൽ എന്തുകൊണ്ടാണ് വീണുപോയത്. പറക്കാൻ മോഹമുണ്ടായിരുന്നിട്ടും പാതി വഴിയിൽ വീണുപോയ ബ്രസീലിന് തുടക്കത്തിൽതന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. കോപാ അമേരിക്കക്കുള്ള ടീം വിളിച്ചപ്പോൾ പരിചയസമ്പന്നരെ തഴഞ്ഞുവെന്ന വാർത്തയായിരുന്നു ആദ്യമായി പുറത്തുവന്നത്.

കായികക്ഷമതയും പരിചയസമ്പത്തും ആവോളം വേണ്ട കോപാ അമേരിക്കൻ ടൂർണമെന്റിൽ കളിക്കാൻ പരിചയ സമ്പന്നരായ താരങ്ങളെതന്നെ വേണമെന്ന പ്രാഥമിക പാഠം പരിശീലകൻ ഡൊറിവെൽ ജൂനിയർ മറന്നു പോയതോ അതോ സ്വയം ഓർമിക്കാതിരുന്നതാണോ എന്നറിയില്ല. ബ്രസീൽ ടീം പ്രഖ്യാപിച്ചപ്പോൾ ടീമിൽ എടുത്ത താരങ്ങളെകുറിച്ച് ആരും ചർച്ച ചെയ്തിരുന്നില്ല.

ടീമിലിടം ലഭിക്കാത്ത പ്രധാനപ്പെട്ട താരങ്ങളെ അസാന്നിധ്യത്തെ കുറിച്ചായിരുന്നു ചർച്ച. പരുക്കേറ്റതിനാൽ നെയ്മർ കളിക്കില്ലെന്നറിഞ്ഞതോടെ തന്നെ ബ്രസീലിന്റെ പാതി ജീവൻ നഷ്ടപ്പെട്ടിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡ് മുന്നേറ്റനിരയിൽനിന്ന് ആന്റണി, പരിചയ സമ്പത്ത് ആവോളമുള്ള മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധ താരം കസാമിറോ, വോൾവ്‌സിനായി മികച്ച പ്രകടനം നടത്തുന്ന മതേവൂസ് കഞ്ഞ, പരുക്ക് കാരണം പുറത്തായ ഗോൾകീപ്പർ എഡേഴ്‌സൺ, ആഴ്‌സനലിൻ മുന്നേറ്റത്തിൽ ഓളങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഗബ്രിയേൽ ജീസസ്, പരുക്ക് കാരണം ടീമിലിടം ലഭിക്കാതിരുന്ന റിച്ചാർലിസൻ, ഫിർമിഞ്ഞോ തുടങ്ങി ടീമിലിടം ലഭിക്കാത്തവർ തന്നെയുണ്ട് മികച്ചൊരു ടീമിനെ കളത്തിലിറക്കാൻ പാകത്തിലുള്ള ആളുകൾ.

ടീം പ്രഖ്യാപിച്ചപ്പോൾ ഈ താരങ്ങളെല്ലാം ഇല്ലാതെ ബ്രസീൽ എങ്ങനെ മുന്നോട്ടുപോകും. കായിക ക്ഷമതകൊണ്ടും പരിചയ സമ്പത്ത്‌കൊണ്ടും ഏറ്റവും മികച്ച നിലയിലുള്ള ഉറുഗ്വെ തോൽപിക്കാൻ ഇറങ്ങുമ്പോൾ മുന്നേറ്റനിരയിൽ വിനീഷ്യസ് ജൂനിയറില്ലാത്തതും കാനറികൾക്ക് തിരിച്ചടിയാണ്. ഇക്കാര്യങ്ങളെല്ലാം ഉണ്ടെന്നിരിക്കെ മത്സരത്തിനിറങ്ങുന്നതിന് മുൻപ് തന്നെ ബ്രസീൽ പാതി തോറ്റിരുന്നു എന്നുവേണം പറയാൻ. ഗ്രൂപ്പ്ഘട്ടത്തിൽ ഇതിന്റെ പ്രതിഫലനങ്ങളായിരുന്നു നാം കണ്ടത്.

ഗ്രൂപ്പ്ഘട്ടത്തിലെ മൂന്ന് മത്സരത്തിൽ ഒന്നിൽ മാത്രം ജയം. കോസ്റ്ററിക്കയോട് സമനില, കൊളംബിയയോട് സമനില, പരാഗ്വക്കെതിരേ ജയം. രണ്ടാം സ്ഥാനക്കാരായി മാത്രം ക്വാർട്ടറിലെത്തിയ ബ്രസീൽ പോകുന്നത്ര പോകും എന്ന് മാത്രമായിരുന്നു ബ്രസീലിനെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും ഉള്ളിലുള്ള ഉത്തരം. ആ ഉത്തരം ഇന്ന് ഉറുഗ്വെക്ക് അപ്പുറം ബ്രസിൽ പോയില്ല എന്നുള്ളതാണ്. ഉറുഗ്വെ പത്തു പേരായി ചുരുങ്ങിയിട്ടും ബ്രസീലിന് അവസരം മുതലെടുക്കാൻ കഴിഞ്ഞില്ല. അടുത്ത ലോകകപ്പോടെ ഒരുപക്ഷെ ബ്രസീൽ ടീമിന് ഒരുതലമുറ മാറ്റം സംഭവിച്ചേക്കാം. അതിന് ശേഷം മികച്ചൊരു ടീം രൂപപ്പെടാൻ ഒരുപക്ഷെ ഒരുപാട് കാലം ഇനിയും കാത്തിരിക്കേണ്ടി വരും.

ഉറുഗ്വെക്ക് മുന്നിൽ വീണു, ബ്രസീൽ പുറത്ത്

കോപാ അമേരിക്കയിൽനിന്ന് ബ്രസീൽ പുറത്ത്. ഉറുഗ്വെക്കിതിരെ പൊരുതി നോക്കിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു കാനറികൾ പുറത്തായത്. 4-2 എന്ന സ്‌കോറിനായിരുന്നു തോൽവി.മുന്നേറ്റതാരം വിനീഷ്യസ് ജൂനിയർ ഇല്ലാതെ എൻട്രിക്കിനെ മുന്നിൽ നിർത്തിയായിരുന്നു ബ്രസീസിലിന്റെ ആദ്യ ഇലവൻ കളത്തിലിറങ്ങിയത്.

എങ്കിലും സെമിയിൽ പ്രവേശിക്കാൻ അവർക്കായില്ല. 60 ശതമാനവും പന്ത്‌കൈവശം വെച്ച് കളിച്ച ബ്രസീൽ ഏഴു ഷോട്ടുകളായിരുന്നു ഉറുഗ്വെയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ മൂന്നെണ്ണം മാത്രമായിരുന്നു ഷോട്ട് ഓൺ ടാർഗറ്റായത്. 12 ഷോട്ടുകളായിരുന്നു ഉറുഗ്വെ ബ്രസീലിന്റെ ഗോൾമുഖം ലക്ഷ്യമാക്കി തൊടുത്തത്.

അതിൽ ഒന്നുമാത്രമായിരുന്നു ഷോട്ട് ഓൺ ടാർഗറ്റായത്. 74ാം മിനുട്ടിൽ ഉറുഗ്വെ താരം നഹിതൻ നാൻഡെസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. പിന്നീട് പത്തുപേരുമായിട്ടായിരുന്നു ഉറുഗ്വ പൊരുതിയത്. എന്നിട്ടം ബ്രസീലിന് അവസരം മുതലാക്കാനായില്ല. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിതമായി അവസാനിച്ചതോടെ മത്സരം പെനാൽറ്റിഷൂട്ടൗട്ടിലെത്തുകയായിരുന്നു.

പെനാൽറ്റിയിൽ എഡർ മിലിഷ്യാവോയുടെ കിക്ക് ഉറുഗ്വെ ഗോൾകീപ്പർ തടഞ്ഞിട്ടപ്പോൾ ഡഗ്ലസ് ലൂയീസിന്റെ കിക്ക് പുറത്ത് പോവുകയായിരുന്നു. ആദ്യ ക്വാർട്ടറിൽ പനാമയെ തോൽപിച്ച കൊളംബിയയുമായി ഉറുഗ്വെ സെമി ഫൈനലിൽ ഏറ്റുമുട്ടും.
ബ്രസീലിനെ തോൽപിച്ച് കൊളംബിയ

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts