അണ്ടർ 20 എ.എഫ്.സി കപ്പിനുള്ള യോഗ്യതാ മത്സരത്തിൽ മികച്ച ജയം കൊയ്ത് ഇന്ത്യ. ഇന്ന് ഉച്ചക്ക് 2.30ന് നടന്ന ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരത്തിൽ 4-1 എന്ന സ്‌കോറിന് മംഗോളിയയൊണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ മംഗോളിയക്ക് മേൽ ആധിപത്യം പുലർത്തിയ ഇന്ത്യ അനായാസ ജയമായിരുന്നു നേടിയത്. 20ാം മിനുട്ടിൽ കെൽവിന്റെ ഗോളിലായിരുന്നു ഇന്ത്യ ലീഡ് നേടിയത്.
ഒരു ഗോൾ വഴങ്ങിയതോടെ സമനില ഗോളിനായി മംഗോളിയ പൊരുതിക്കളിച്ചു. ഒടുവിൽ 45ാം മിനുട്ടിൽ ഗോൾ മടക്കി മംഗോളിയ മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തി. എന്നാൽ രണ്ടാം പകുതിക്ക് ശേഷം മൂന്ന് ഗോളുകൾ നേടി ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു. 54ാം മിനുട്ടിൽ കിപ്‌ഗെനായിരുന്നു ഇന്ത്യക്കായി രണ്ടാം ഗോൾ നേടിയത്. അധികം വൈതാകെ കിപ്‌ഗെൻ തന്റെ രണ്ടാം ഗോളും ഇന്ത്യയുടെ മൂന്നാം ഗോളും നേടിയതോടെ ഇന്ത്യക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
രണ്ട് ഗോൾ ലീഡ് നേടിയതോടെ മത്സരത്തിൽ ആധിപത്യം പുലർത്തിയ ഇന്ത്യ 87ാം മിനുട്ടിൽ നാലാം ഗോളും നേടിയതോടെ സ്‌കോർ 4-1 എന്നായി. കൊരോവായിരുന്നു ഇന്ത്യയുടെ നാലാം ഗോൾ നേടി വിജയം ഉറപ്പിച്ചത്. പിന്നീട് ഇന്ത്യ പ്രതിരോധിച്ച് നിന്നതോടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽതന്നെ വിജയക്കൊടി പാറിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു.