സൂപ്പർ ലീഗ് കേരളയുടെ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് കോഴിക്കോട് കോർപറേഷന് സ്റ്റേഡിയത്തിൽ തുടക്കമാകും. ഇന്നത്തെ മത്സരത്തിൽ കണ്ണൂർ വോരിയേഴ്‌സ് എഫ്.സി കൊച്ചി ഫോഴ്‌സ് എഫ്.സി യെ നേരിടും. കണ്ണൂർ ക്ലബ്ബിന്റെ ആദ്യ ഹോം മത്സരം കൂടിയാണ് ഇന്ന് വൈകിട്ട് 7.30ന് ആരംഭിക്കുന്നത്. ആദ്യ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കണ്ണൂർ വോരിയേഴ്‌സ് ആദ്യ ഹോം മത്സരത്തിനായി തയ്യാറെടുക്കുന്നത്.
ഇന്നത്തെ മത്സരത്തിലും വിജയമുറപ്പിച്ച് പോയിന്റ് ടേബിളിൽ ഒന്നാമതെത്തുക എന്നായിരിക്കും കണ്ണൂരിന്റെ ലക്ഷ്യം.ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ്.സി യോടേറ്റ തോൽവിയോടെ നിലവിൽ പോയിന്റ് ടേബിളിൽ ഏറ്റവും അവസാനത്തെ സ്ഥാനക്കാരാണ് ഫോഴ്‌സ കൊച്ചി എഫ്.സി. പോർച്ചുഗീസ് പരിശീലകൻ മാരിയോ ലിമോസിന്റെ നേതൃത്വത്തിൽ അണിനിരക്കുന്ന കൊച്ചി ലീഗിൽ തങ്ങളുടെ ആദ്യ ജയം തന്നെയായിരിക്കും ഇന്ന് കോർപറേഷൻ സ്റ്റേഡിയത്തിൽ ലക്ഷ്യമിടുക.