പാരിസ് ഒളിംപിക്സ് വനിത സിംഗിൾസ് ബാഡ്മിന്റണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ആധികാരിക ജയത്തോടെ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ പി.വി. സിന്ധു പ്രീക്വാർട്ടറിൽ.
എസ്റ്റോണിയൻ താരം ക്രിസ്റ്റൻ കുബയ്ക്കെതീരെ അനായാസ ജയം നേടിയാണ് സിന്ധു പ്രീ ക്വാർട്ടർ ടിക്കറ്റെടുത്തത്.
നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു ക്രിസ്റ്റ്യൻ കുബയെ പരാജയപ്പെടുത്തിത്. സ്കോർ 21-5, 21-10. പ്രീക്വാർട്ടറിൽ ചൈനയുടെ ഹീ ബിങ് ജിയാവോയാണ് സിന്ധുവിന്റെ എതിരാളി.
ആദ്യ മത്സരത്തിൽ മാലിദ്വീപിന്റെ ഫാത്തിമ അബ്ദുൾ റസാഖിനെയും സിന്ധു ഏകപക്ഷീയമായി പരാജയപ്പെടുത്തിയിരുന്നു.
മത്സരത്തിൽ ഉടനീളം സിന്ധുവിന്റെ ആധിപത്യമായിരുന്നു. ഒരിക്കൽപോലും എസ്റ്റോണിയൻ താരത്തിന് സിന്ധുവിന് വെല്ലുവിളി ഉയർത്താനായില്ല. 2016ൽ റിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ സിന്ധു 2021ൽ ടോക്കിയോയിൽ വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു.