ലാലിഗയിൽ കഴിഞ്ഞ ദിവസം എസ്പാനിയോളിനെതിരേയുള്ള മത്സരത്തിൽ റയൽ മാഡ്രിഡിന്റെ നാലാം ഗോൾ വിവാദത്തിൽ. എൻട്രിക്കിനെ എസ്പാനിയോൾ താരം ബോക്സിൽ വീഴ്ത്തിയതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്. എന്നാൽ പന്ത് കോർണർ ഫഌഗിനടുത്തുനിന്ന് ലൈൻ റഫറിയുടെ കൺമുന്നിൽനിന്ന് പന്ത് പുറത്ത് പോയിരുന്നു. എന്നാൽ ഇത് ഔട്ട് വിളിക്കാതിരുന്നതോടെയായിരുന്നു പന്ത് ബോക്സിലെത്തിയത്.
https://x.com/iamjohnjonel/status/1837597335636865126/video/2
തുടർന്നായിരുന്നു എൻട്രിക്കിനെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത കിലിയൻ എംബാപ്പെ സ്കോർ ചെയ്യുകയും ചെയ്തിരുന്നു. മത്സരത്തിൽ എസ്പാനിയോളിനെതിരേ 4-1 എന്ന സ്കോറിനായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. മത്സരത്തിൽ ആദ്യം ലീഡെടുത്തത് എസ്പാനിയോളായിരുന്നെങ്കിലും റയൽ പിന്നീട് ശക്തമായി തിരിച്ചുവന്ന് വിജയംകൊയ്യുകയായിരുന്നു. 54ാം മിനുട്ടിൽ റയൽ ഗോൾകീപ്പർ തിബോട്ട് കുർട്ടോയിസിലന്റെ പിഴവിൽനിന്നായിരുന്നു റയൽ മാഡ്രിഡിന്റെ വലയിൽ ഗോൾ വീണത്.
എന്നാൽ അധികം വൈകാതെ ഗോൾ മടക്കി റയൽ മത്സരത്തിലേക്ക് തിരിച്ചുവന്നു. 58ാം മിനുട്ടിൽ ഡാനി കർവഹാളായിരുന്നു സമനില ഗോൾ നേടിയത്. മത്സരം സമനിലയിലായതോടെ പൊരുതിക്കളിച്ച റയൽ മാഡ്രിഡ് അധികം വൈകാതെ ഒരു ഗോൾകൂടി നേടി ലീഡ് നേടി. 75ാം മിനുട്ടിൽ റോഡ്രിഗോയായിരുന്നു റയലിനായി രണ്ടാം ഗോൾ നേടിയത്. 78ാം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ കൂടി ഗോൾ നേടിയതോടെ റയൽ ജയം ഉറപ്പിക്കുകയായിരുന്നു.
പിന്നീട് 90ാം മിനുട്ടിൽ റയലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കിലിയൻ എംബാപ്പെ ലക്ഷ്യത്തിലെത്തിച്ച് റയലിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.