ലോകം മുഴുവൻ ചെപ്പോക്കിലേക്ക് ഉറ്റു നോക്കികോണ്ടേയിരിക്കെ പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിരയിലെ വമ്പന്മാർ ഓരോന്നായി പവനിയനിലേക്ക് തലകുനിച്ച് മടങ്ങുന്ന കാഴ്ച്ചയാണ് ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന്റെ തുടക്കം തന്നെ ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചത്.144-6 എന്ന രീതിയിൽ ആകെ നിലതെറ്റിയ ഇന്ത്യൻ ടീം 200 കടക്കുമോ എന്ന സംശയത്തിലായിരുന്നു.ഒരു നിമിഷം ക്രിക്കറ്റ് ലോകം മുഴുവൻ വീണ്ടും ബംഗ്ലാദേശ് അട്ടിമറി മണത്തു. കഴിഞ്ഞ ടെസ്റ്റ് സീരിസിൽ പാകിസ്ഥാനെ വാനിഷ് ആക്കി കടന്നു വന്ന ബംഗ്ലാ കടുവകൾ ഇന്ത്യൻ മണ്ണിലും അതാവർത്തിക്കും എന്ന തോന്നൽ ക്രിക്കറ്റ് നീരിഷകർ പങ്കിടുമ്പോഴാണ് ആ ഇന്ത്യൻ ബൗളിഗ് ഓൾറൗണ്ടർ ബാറ്റുമായി ക്രീസിൽ അവതരിക്കുന്നത്.
എന്നാൽ ഇന്ത്യൻ പിച്ചുകളിൽ ആ തമിഴ് നാട്ടുക്കാരൻ ബോളുകോണ്ട് എന്നപ്പോലെ ബാറ്റുകോണ്ടും എറെ അപകടക്കാരിയാണെന്ന് തെളിയിക്കാൻ അവന് അതികം സമയം വേണ്ടി വന്നില്ല. സ്വന്തം തട്ടകത്തിൽ അവന് പരിചിതമായ പിച്ചിൽ ജഡേജയേയും കൂട്ടു പിടിച്ച് അതായത് ലോകത്തെ ടെസ്റ്റ് ഓൾറൗണ്ടേഴ്സിലെ ആദ്യ രണ്ടു സ്ഥാനക്കാർ ചേർന്ന് തകർന്നടിഞ്ഞ ഒരു ടീമിനെ കരകയറ്റുന്ന കാഴ്ച്ച. ടെസ്റ്റ് എന്ന ക്രിക്കറ്റ് ഫോർമാറ്റിനെ മനോഹരമാക്കുന്ന നിമിഷങ്ങളിൽ ഒന്നുകൂടി ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുയായിരുന്നു ആ കൂട്ടുകെട്ടിലൂടെ.
ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ ചൂരുട്ടികെട്ടാം എന്ന ബംഗ്ലാ സ്വപ്നങ്ങൾ ആ സെഞ്ച്വറി കൂട്ടുക്കെട്ട് പോളിച്ചടുക്കുമ്പോൾ അതിൽ തന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയുമായി കളം നിറഞ്ഞത് അശ്വിന്‍ തന്നെയായിരുന്നു.ആ ഇന്നിംഗ്സിൽ 11 ബൗണ്ടറികളും 2 സിക്സുകളും നിറച്ചാണ് ആഷ് തന്റെ സെഞ്ച്വറി(113) തികച്ചത്.ഇന്ത്യയെ 144-ൽ നിന്ന് സുരക്ഷിതമായ 374-ൽ എത്തിച്ചാണ് ആഷ് പവനിയനിലേക്ക് മടങ്ങിയത്.ഒന്നാം ഇന്നിംഗ്സിൽ ബാറ്റ്കോണ്ടാണെങ്കിൽ രണ്ടാം ഇന്നിംഗ്സിൽ പന്ത് കോണ്ടാണ് ആഷ് മായാജാലം തീർത്തത്. ബംഗ്ലാ കടുവകളുടെ ആറു വിക്കറ്റുകൾ പിഴുതാണ് ചെപ്പോക്കിൽ രവീചന്ദ്ര അശ്വിൻ വിസ്മയം തീർത്തത്.ഈ രണ്ടാം ഇന്നിംഗ്സിലെ ആറ് വിക്കറ്റ് നേട്ടത്തോടെ നാലാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകൾ സ്വന്തമാക്കുന്ന ബൗളറെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി.
99 വിക്കറ്റുകളാണ് നാലാം ഇന്നിംഗ്സില്‍ മാത്രം അശ്വിന്‍ വീഴ്ത്തിയത്. 94 വിക്കറ്റെടുത്തിരുന്ന അനില്‍ കുബ്ലെയാണ് അശ്വിന്‍ മറികടന്നത്. ടീം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ അശ്വിന്‍ രക്ഷകനായി അവതരിക്കുന്നത് ആദ്യമായല്ല.എന്നാലും ധോനിയും, കോലിയും, രോഹിത്തും ഒന്നും വാഴ്ത്തപ്പെടുന്നതുപോലെ അശ്വിന്‍ ഒരിക്കലും വാഴ്ത്തപ്പെട്ടിട്ടില്ല. എന്നാലും ഇന്ത്യയുടെ പല വലിയ വിജയങ്ങൾ എടുത്ത് നോക്കിയാൽ ആർ.അശ്വിൻ ഓൾ റൗണ്ടറിന്റെ വിയർപ്പു തുള്ളികൾ വിജയ തീരമണിഞ്ഞ ടീമിനെ കാണാൻ കഴിയും.