Shopping cart

  • Home
  • Football
  • സ്റ്റാറെയും ഇവാനും ഒരേ ലക്ഷ്യത്തിലേക്ക് ഓടുന്ന വിത്യസ്ത എഞ്ചിനുകൾ
Football

സ്റ്റാറെയും ഇവാനും ഒരേ ലക്ഷ്യത്തിലേക്ക് ഓടുന്ന വിത്യസ്ത എഞ്ചിനുകൾ

സ്റ്റാറെയും ഇവാനും
Email :31

കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്ലിലെ പുതിയ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ സന്തോഷത്തിലാണിപ്പോൾ. സ്വന്തം തട്ടകത്തിൽ ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരേ 2-1 ന്റെ ജയം നേടിയായിരുന്നു മഞ്ഞപ്പട സീസണിലെ ആദ്യ ജയം സ്വന്തം പേരിൽ എഴുതിച്ചേർത്തത്. കേരള ബ്ലാസ്റ്റേഴ്‌സിനായി നോവ സദോയിയും പെപ്രയുമായിരുന്നു സ്‌കോർ ചെയ്തത്. ഈസ്റ്റ് ബംഗാളിനായി മലയാളി താരം വിഷ്ണുവിന്റെ വകയായിരുന്നു ഗോൾ.

ഇന്നലത്തെ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ മിഖയേൽ സ്റ്റാറേയുടെ മികച്ച കരുനീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ നേരിട്ടു കണ്ടു. നാലു വർഷം ബ്ലാസ്റ്റേഴ്‌സിന്റെ കിരീടവും ചെങ്കോലും കൈയ്യിലേന്തിയിരുന്ന ഇവാൻ വുകമനോവിച്ചും പല രീതിയിലും സാമ്യങ്ങളുണ്ടെങ്കിലും രണ്ടു പേരും ഒരേ ലക്ഷ്യത്തിലേക്ക് ഓടുന്ന വിത്യസ് എഞ്ചിനാണെന്ന് തോന്നിയിട്ടുണ്ട്. മത്സരത്തിന്റെ ഗതി നിയന്ത്രിക്കുന്നതിനും താരങ്ങളോടും കളിക്കാരോടുമുള്ള പെരുമാറ്റത്തിലും ഇവാൻ ഏറ്റവും കൃത്യമായ വഴിയാണ് ഉപയോഗിക്കുന്നത്.

തികച്ചും പ്രൊഫഷണൽ സമീപനം. ആരേയും പിണക്കാതെ എല്ലാവരേയും ചേർത്തു പിടിക്കുന്ന പ്രകൃതക്കാരൻ. ഡഗൗട്ടിലായിരുന്നാലും കളത്തിലെ താരങ്ങളോടുള്ള ഇവാന്റെ സമീപനം അങ്ങേഅറ്റം പ്രൊഫഷണൽ രീതിയിലുള്ളത്. മനസിൽ സ്‌നേഹവും ബഹുമാനവും ഉണ്ടെങ്കിലും അത് പ്രൊഫഷണലായി മാത്രം പ്രയോഗിക്കുന്നയാൾ. എന്നാൽ സ്റ്റാറേയുടെ രീതിയിൽ ഇവാന്റേതിൽനിന്ന് തികച്ചും വിത്യസ്തമാണ്.

ഡഗൗട്ടിലായിരുന്നാലും താരങ്ങളോടും ആരാധകരോടും ഒരുപോലെ ഉള്ള വാൽസല്യം. എല്ലാവരോയും സ്‌നേഹവും ബഹുമാനവും പുറത്ത് കാണിക്കുന്ന പ്രകൃതക്കാരൻ. ഡഗൗട്ടിലാണെങ്കിൽ താരങ്ങളോട് കളിക്കാൻ വാതോരാതെ നിർദേശം നൽകുന്നയാൾ. ഇത് താരങ്ങളുടെ ഊർജം കൂട്ടാൻ ഉകരിക്കും. 90 മിനുട്ട് വരെയും ഊർജമുള്ളൊരു പരിശീലകൻ ഡഗൗട്ടിലുണ്ടെങ്കിൽ താരങ്ങളുടെ പ്രകടനത്തിലും അത് കാണാനാകും.

അതായിരുന്നു ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരേയുള്ള മത്സരത്തിന്റെ രണ്ടാം പകുതിക്ക് ശേഷം. ഓരോ കളിക്കാരനെയും വിസിൽ ചെയ്ത് വിളിച്ച് കളിപ്പിക്കുന്ന പരിശീലകൻ. ഇത് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൽക്ക് കരുത്ത് കൂട്ടുന്നതിനോടൊപ്പം താരങ്ങളുടെ ആത്മവിശ്വാസത്തേയും കെട്ടുറപ്പിനെയും ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. തുടർന്നും സ്റ്റാറെയുടെ മാജിക്കുകൾ നമുക്ക് കാത്തിരുന്ന് കാണാം.

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്

വിജയം പെപ്രയുടെ ഗോളിൽ

കഴിഞ്ഞ വർഷം ഇതേ മൈതാനത്ത് ഇതേ കാണികൾക്ക് മുന്നിൽ ഈസ്റ്റ് ബംഗാളിനോടേറ്റ തോൽവിക്ക് മധുരപ്രതികാരം ചെയ്ത് കേരള ബ്ലാസ്റ്റേള്‌സ്. സ്വന്തം തട്ടകത്തിലെ ആദ്യ തോൽവിയിൽ നിരാശരായി മടങ്ങിയ ആരാധകർക്ക് മുന്നിൽ മിന്നുന്ന വിജയവുമായിട്ടാണ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ മഞ്ഞപ്പട മൈതാനം വിട്ടത്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ വിജയം കരസ്ഥമാക്കിയത്.

ബംഗാളിനായി പി.വി വിഷ്ണു (59) ആദ്യ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സിനായി നോവ സദോയിയും (63) പകരക്കാരനായി ഇറങ്ങിയ ക്വാമി പെപ്രയും (88) ഗോളുകൾ നേടി. ജയത്തോടെ പോയിന്റ് ടേബിൾ തുറന്ന ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തേയ്ക്ക് എത്തി. പഞ്ചാബിനെതിരെ ഏറ്റ തോൽവിക്ക് സ്വന്തം തട്ടകത്തിൽ വിജയത്തിലൂടെ ആരാധകർക്ക് ആവേശം നൽകി ബ്ലാസ്റ്റേഴ്‌സ് പതിനൊന്നാം സീസണിലും കിരീട പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചു. ഇനി ഈ മാസം 29ന് നോർത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി.

മുന്നേറ്റവും പ്രതിരോധവും സമന്വയിച്ച ആദ്യ പകുതി

ഒന്നാം മിനിട്ടിൽ തന്നെ ബംഗാളിന്റെ മഹേഷ് സിങ്ങിനെ ഫൗൾ ചെയ്തതിന് ബോക്‌സിന് 30വാര അകലെ നിന്ന് കിട്ടിയ ഫ്രീകിക്കോടെ തുടക്കത്തിൽ തന്നെ മത്സരം ചൂടുപിടിച്ചു. പിന്നാലെ ലഭിച്ച കോർണറിൽ കിക്കിൽനിന്ന് മദീ തലാലിന്റെ മികച്ചൊരു ഷോട്ട് നേരിയ വ്യത്യാസത്തിലാണ് ബ്ലാസ്റ്റേഴസ് പോസ്റ്റിലുരുമ്മി പുറത്തേയ്ക്ക് പോയത്. പിന്നാലെ രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രത്യാക്രമണം.

ബോക്‌സിലേയ്ക്ക് ഓടിയെത്തി രാഹുൽ നൽകിയ ക്രോസ് പക്ഷെ സ്വീകരിക്കാൻ ആരുമുണ്ടായില്ല. പതിയെ താളംകണ്ടെത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത നീക്കത്തിന് ചുക്കാൻ പിടിച്ചത് നോവ സദോയിയായിരുന്നു. നല്ല പാസുമായി ബംഗാൾ ബോക്‌സിന് അടുത്ത് എത്തിയ സദോയി പന്ത് ജീസസ് ജിമേനേസിന് കൈമാറി. വെട്ടിയൊഴിഞ്ഞ ബംഗാൾ പോസ്റ്റ് ലക്ഷ്യമാക്കി ജിമേസേിന്റെ മിന്നൽ ഷോട്ട് പക്ഷെ പോസ്റ്റിലിടിച്ച് മടങ്ങി. ആരാധകരുടെ ഗോൾ പ്രതീക്ഷയ്ക്ക് പെട്ടെന്നാണ് തിരിച്ചടി നേരിട്ടത്.

ആവേശം നൽകി മാറ്റങ്ങൾ

ആദ്യമത്സരത്തിൽ പഞ്ചാബിൽ നിന്നേറ്റ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് ചില നിർണായക മാറ്റങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്. ക്വാമി പെപ്രയെ പുറത്തിരുത്തിയ പരിശീലകൻ മൈക്കിൾ സ്റ്റാറെ നോവ സദോയിക്കൊപ്പം ജീസസ് ജിമേനേസിനെ ഇറക്കി. മധ്യനിരയിൽ നിന്ന് ഫ്രെഡിയെയും മുഹമ്മദ് ഐമനെയും പിൻലിച്ച് മലയാളിതാരം വിബിൻ മോഹനനും ഡാനിഷ് ഫാറൂഖിനും അവസരം നൽകി.

പ്രതിരോധനിരയിൽ നിന്ന് മറ്റൊരുമലയാളി താരം മുഹമ്മദ് ഷഹീസിനെ പിൻവലിച്ച് സന്ദീപ് സിങ്ങിനും ആദ്യ ഇലവനിൽ അവസരം ലഭിച്ചു. കഴിഞ്ഞ സീസണോടെ ബ്ലാസ്റ്റേഴ്‌സ്‌വിട്ട ദിമിത്രിയോസ് ഡയമന്റകോസിനെ പ്രധാന സ്‌ട്രൈക്കറുടെ റോള് നൽകിയാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങിയത്. മദീ തലാൽ അടക്കമുള്ള വിദേശതാരങ്ങളും ബംഗാളിന് വേണ്ടി ബൂട്ട്‌കെട്ടിയപ്പോൾ പ്ലേമേക്കർ ക്ലേറ്റൻ സിൽവ പകരക്കാരന്റെ ബഞ്ചിലാണ് ഇടംപിടിച്ചത്.

എന്നാൽ കളിയുടെ ഗതിക്ക് അനുസരിച്ച് പകരക്കാരെ ഇറക്കി മുഖ്യ പരിശീലകൻ സ്റ്റാറെ മികവ് കാട്ടി. രണ്ടാം പകുതിയിൽ പെപ്ര യെയും മുഹമ്മദ് അസറിനെയും ഇറക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തിന് കരുത്ത്കൂടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts