ഇന്ത്യൻ താരം രവീന്ദ്ര ജഡേജയും അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ഇന്ന് വൈകീട്ടായിരുന്നു ജഡേജ വിരമിക്കൽ പ്രഖ്യാപിച്ചത്. ടി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയതിന് പിന്നാലെയാണ് ജഡേജയുടെ പ്രഖ്യാപനം. കരിയറിൽ താൻ ആഗ്രഹിച്ച ടി20 ലോകകപ്പ് കിരീടം നേടിയതോടെയാണ് ഞാൻ വിരമിക്കാനുള്ള തീരുമാനം എടുത്തതതെന്ന് ജഡേജ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
” നിറഞ്ഞ സന്തോഷത്തോടെ ഞാൻ നന്ദി അറിയിക്കുന്നു. രാജ്യന്തര ടി20 മത്സരങ്ങളോട് വിടപറയുകയാണ്. ഞാൻ എന്റെ രാജ്യത്തിനായി എല്ലാം നൽകിയിട്ടുണ്ട്. മറ്റു ഫോർമാറ്റുകളിൽ രാജ്യത്തിനായി കളിക്കും’ ജഡേജ ഇൻസ്റ്റയിൽ കുറിച്ചു.
‘ടി20 ലോകകപ്പ് കിരീടം നേടുക എന്നത് സ്വപ്‌നമായിരുന്നു. എല്ലാ ഓർമകൾക്കും നല്ല പിന്തുണകൾക്കും നന്ദി, ജയ് ഹിന്ദ്’ ജഡേജ കൂട്ടിച്ചേർത്തു. 2009ൽ ശ്രീലങ്കക്കെതിരേയായിരുന്നു ജഡേജ ടി20യിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. നേരത്തെ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ടി20 ലോകകപ്പിൽനിന്ന് വിരമിച്ചിരുന്നു. ടി20 ലോകകപ്പ് നേടിയതിന് ശേഷമായിരുന്നു കോഹ്‌ലിയും രോഹിതും വിരമിക്കൽ പ്രഖ്യാപിച്ചത്.