ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ വോൾവ്സിനെയായിരുന്നു സിറ്റി 2-1 എന്ന സ്കോറിന് തോൽപ്പിച്ചത്. സമനിലയിലേക്ക് നീങ്ങിയിരുന്ന മത്സരത്തിന്റെ അവസാന മിനുട്ടിലായിരുന്നു സിറ്റിയുടെ വിജയഗോൾ. മത്സരത്തിൽ ആദ്യം ഗോൾ നേടിയത് വോൾവ്സായിരുന്നു. ഏഴാം മിനുട്ടിൽ സ്ട്രാൻഡ് ലാർസനായിരുന്നു വോൾവ്സിനായി ഗോൾ നേടിയത്. മത്സരം പുരോഗമിക്കവെ 33ാം മിനുട്ടിൽ ജോസ്കോ ഗ്വാഡിയോളിന്റെ ഗോളിൽ സിറ്റി സമനില കണ്ടെത്തി.
രണ്ടാം പകുതിയിൽ വിജയഗോളിനായി ഇരു ടീമുകളും ശക്തമായി പൊരുതി. ഒടുവിൽ 95ാം മിനുട്ടിൽ ജോൺ സ്റ്റോണസായിരുന്നു സിറ്റിക്കായി ഗോൾ നേടിയത്. എട്ടു മത്സരത്തിൽനിന്ന് 20 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി പട്ടികയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ബേൺമൗത്ത് ആഴ്സനലിനെ പരാജയപ്പെടുത്തി. 30ാം മിനുട്ടിൽ ആഴ്സനൽ താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പിന്നീട് ഗണ്ണേഴ്സ് പത്തുപേരുയമായിട്ടായിരുന്നു കളിച്ചത്. ഈ അവസം മുതലാക്കിയായിരുന്നു ബേൺമൗത്ത് ഗോൾ നേടിയത്.