Shopping cart

  • Home
  • Cricket
  • വീരനായി ഡാരിയസ് വിസ്സർ
Cricket

വീരനായി ഡാരിയസ് വിസ്സർ

ഡാരിയസ് വിസ്സർ
Email :150

യുവരാജ് സിങ്ങിന്റെ റെക്കോർഡ് പഴങ്കഥ

ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ റെക്കോർഡ് പഴങ്കഥയാക്കി സമോവ താരം ഡാരിയസ് വിസ്സർ. കഴിഞ്ഞ ദിവസമായിരുന്നു ഈസ്റ്റ് ആഫ്രിക്ക പസഫിക് മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സമോവ-വനവാട്ടു മത്സരത്തിൽ ടി20 ക്രിക്കറ്റിൽ പുതിയ റെക്കോർഡ് പിറന്നത്. 2007ലായിരുന്നു ടി20 ക്രിക്കറ്റിൽ ഒരു ഓവറിൽ ആറു സിക്‌സറുകൾ പറത്തി യുവരാജ് സിങ് 36 റൺസ് നേടിയത്. എന്നാൽ കഴിഞ്ഞ ദിവസം സമോവ താരം 39 റൺസായിരുന്നു നേടിയത്.

ഒരു ഓവറിൽ ആറു സിക്‌സറുകളടക്കം 39 റൺസ് നേടിയാണ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഡാരിയസ് വിസ്സർ പുതുചരിത്രം സൃഷ്ടിച്ചത്. ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ വനുവാട്ടുവിനെതിരെയാണ് വീസറിന്റെ ആറാട്ട്. 62 പന്തിൽ 132 റൺസ് നേടി സമോവക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഡാരിയസ് വിസ്സർ സ്വന്തം പേരുൽ കുറിച്ചായിരുന്നു മൈതാനം വിട്ടത്.

നളിൻ നിപിക്കോയുടെ 15ാം ഓവറിലായിരുന്നു വീസ്സറിന്റെ മിന്നുന്ന ബാറ്റിങ്. ഓവറിൽ മൂന്ന് നോ ബോളുകൾ എറിഞ്ഞ നിപികോയുടെ മോശം ബൗളിങ്ങും പുതിയ റെക്കോർഡ് സ്ഥാപിച്ചു. തുടർച്ചയായി മൂന്ന് സിക്‌സറുകൾ പറത്തിയാണ് ഡാരിയസ് ഓവർ തുടങ്ങിയത്. ഹാട്രിക് സിക്‌സറുകൾക്ക് ശേഷം ഒരു നോ ബോളായിരുന്നു. അടുത്ത പന്തിൽ വീണ്ടും നാലാം സിക്‌സ്. അടുത്ത പന്തിൽ നിപിക്കോ ഒരു ഡോട്ട് ബോൾ എറിഞ്ഞു.

പിന്നീടും അടുത്ത പന്തിലും താരം നോബോൾ എറിയുന്നത് തുടർന്നു. ഇതിന് പിന്നാലെ മറ്റൊരു നോ ബോളും കൂടിയായതോടെ ഓവറിലെ അഞ്ചാം സിക്‌സും പിറന്നു. അവസാന പന്തിൽ വീണ്ടും സിക്‌സർ പറത്തി 39 റൺസ് നേടിയ ഡാരിയസ് ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡും സ്വന്തമാക്കി. വലംകൈയ്യൻ ബാറ്ററായ ഡാരിയസ് 62 പന്തിൽ 132 റൺസും അഞ്ചു ബൗണ്ടറികളും 14 കൂറ്റൻ സിക്‌സറുകളും അടിച്ചു. മത്സരത്തിൽ സമോവ വാനുവാട്ടുവിനെ 10 റൺസിന് തോൽപിച്ചു. 2007 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ സ്റ്റുവർട്ട് ബ്രോഡിന്റെ പന്തിലായിരുന്നു യുവരാജിന്റെ സിക്‌സർ ആറാട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts