Shopping cart

  • Home
  • Cricket
  • ഐ.പി.എല്ലിൽനിന്ന് പണംവാരി ബി.സി.സി.ഐ
Cricket

ഐ.പി.എല്ലിൽനിന്ന് പണംവാരി ബി.സി.സി.ഐ

ഐ.പി.എൽ
Email :20

കണക്കുകൾ ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽനിന്ന് വൻ ലാഭം കൊയ്ത് ബി.സി.സി.ഐ. 2022ൽ ലഭ്യമായ തുകയേക്കാൾ പതിൻമടങ്ങ് വരുമാനം 2023ൽ ബി.സി.സി.ഐ നേടിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022ലെ ഐ.പി.എൽ മത്സരങ്ങളിൽനിന്ന് ബി.സി.സി.ഐ നേടിയത് 2,367 കോടി രൂപയാണ്. 2023ൽ 5,120 കോടി രൂപയുടെ വരുമാനം ലഭിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബി.സി.സി.ഐയുടെ 2022-23 വർഷത്തെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2023 ഐ.പി.എല്ലിന്റെ വരുമാനം 78 ശതമാനം വർധിച്ച് 11,769 കോടി രൂപയായും ചെലവ് 66 ശതമാനം വർധിച്ച് 6,648 കോടി രൂപയിലും എത്തിയതായി വ്യക്തമാക്കുന്നു. നവമാധ്യമ സംപ്രേഷണ അവകാശങ്ങൾ വഴിയാണ് വരുമാനം കൂടുതലായി ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. 2023-27 ലെ പുതിയ മീഡിയ ലൈസൻസിന് കഴിഞ്ഞ വർഷം 48,390 കോടി രൂപ ചെലവായി.

ടി.വി സംപ്രേഷണവകാശം സ്റ്റാർ സ്‌പോർട്‌സ് 23,575 കോടി രൂപക്കും ഡിജിറ്റൽ സംപ്രേഷണ അവകാശം ജിയോ സിനിമ 23,758 കോടി രൂപക്കുമാണ് സ്വന്തമാക്കിയത്.ഐ.പി.എൽ ടൈറ്റിൽ ലൈസൻസ് ടാറ്റയ്ക്ക് 2,500 കോടി രൂപയ്ക്ക് വിറ്റ് ബി.സി.സി.ഐ വരുമാനം നേടി. കൂടാതെ, മൈ സർക്കിൾ 11, റുപേ, ഏഞ്ചൽ വൺ, സീറ്റ് എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്ക് അസോസിയേറ്റ് സ്‌പോൺസർഷിപ്പുകൾ വിറ്റതിലൂടെ ബി.സി.സി.ഐ 1,485 കോടി രൂപ വരുമാനവും നേടി.2023നെ അപേക്ഷിച്ച് മാധ്യമാവകാശ വരുമാനം 8,744 കോടി രൂപയായി റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, 2022ലെ ഐ.പി.എല്ലിൽ ഇത് 3,780 കോടി രൂപയായിരുന്നുവെന്ന് ബി.സി.സി.ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫ്രാഞ്ചൈസി ഫീസിൽ നിന്നുള്ള വരുമാനം 1,730 കോടി രൂപയിൽ നിന്ന് 2,117 കോടി രൂപയായി.സ്‌പോൺസർഷിപ്പ് വരുമാനം 828 കോടിയിൽ നിന്ന് 2 ശതമാനം വർധിച്ച് 847 കോടിയായി. ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ വിവിധ ഫ്രാഞ്ചൈസി ടൂർണമെന്റുകൾ നടക്കുന്നുണ്ടെങ്കിലും ഐ.പി.എല്ലിലേത് പോലെ ജനശ്രദ്ധ ആകർശിക്കാൻ കഴിഞ്ഞിട്ടില്ല.

റിഷഭ് പന്തിനെ ചെന്നൈ റാഞ്ചാനൊരുങ്ങുന്നതെന്തിന്?

റിഷഭ് പന്ത് ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി പരക്കുകയാണ് . ചെന്നൈയുടെ നായക സ്ഥാനത്ത് നിന്ന് എംഎസ് ധോണിയുടെ പടിയിറക്കം സൃഷ്ടിച്ച വിടവിലേക്ക് സി എസ് കെ നോട്ടമിട്ടിരിക്കുന്നത് പന്തിനെയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ പന്ത് തീര്‍ച്ചയായും തലയ്ക്ക് മറ്റൊരു പകരക്കാരനെ തേടുമ്പോള്‍ ചെന്നൈയുടെ ആദ്യ ഓപ്ഷന്‍ എന്ന നിലയില്‍ ഒരിക്കലും അത്ഭുതപ്പെടാനില്ല.

നിര്‍ഭയമായ ബാറ്റിങ് കൊണ്ട് കളം നിറയുന്ന പന്തിനെ ടീമിലെത്തിക്കാന്‍ സാധിച്ചാല്‍ ചെന്നൈക്ക് അതൊരു മികച്ച നേട്ടമായി മാറും.കഴിഞ്ഞ സീസണുകളില്‍ ഡല്‍ഹി കാപിറ്റല്‍സിനെ നയിച്ച് അനുഭവ സമ്പത്തുള്ള താരത്തിനെ ചെന്നൈ കൂടാരത്തിലേക്ക് എത്തിച്ചാല്‍ ഗെയ്ക്ക് വാദില്‍ നിന്ന് നായക സ്ഥാനം പന്തിലക്ക് മാറ്റി തലയ്ക്ക് പകരം മറ്റൊരു വിക്കറ്റ് കീപ്പര്‍ നായകനെ കൊണ്ടുവരാനാണ് ചെന്നൈയുടെ ശ്രമം.

ലേലത്തിനു മുന്‍പേ പന്തിനെ എത്തിച്ച് ശക്തി കൂട്ടാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ശ്രമിക്കുന്നത്. എന്നാല്‍ ഇത് സാധ്യമാകണമെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തയ്യാറാകണം. എന്നാല്‍ തന്നെയും ഡല്‍ഹിയും പന്തും തമ്മിലുള്ള ബന്ധം അത്രത്തോളം ദൃഢമായി നിലനില്‍ക്കുമ്പോള്‍ ഇത് സാധ്യമാകുമോ എന്നത് ഏറെ സംശയകരമാണ്. പന്ത് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മേജര്‍ ഇഞ്ചുറി പറ്റിയിരിക്കുന്ന അവസ്ഥയില്‍ പന്തിനെ കൈവിടാതെ ചേര്‍ത്തുനിര്‍ത്തിയ ക്യാപിറ്റല്‍സ് പന്തിനെ ഇപ്പോള്‍ കൈവിടാനുനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ തന്നെയും ചെന്നെ ആരാധകര്‍ ഈ അഭ്യൂഹത്തില്‍ ഏറെ ആവേശത്തിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts