യുവേഫയുടെ പുതിയ ക്ലബ് റാങ്കിങ്, പ്രീമിയർ ലീഗ് വമ്പൻമാർക്ക് തിരിച്ചടി.2024-25 വർഷത്തേക്കുള്ള യുവേഫയുടെ റാങ്കിങ് കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്. എന്നാൽ ഏറ്റവും പുതിയ റാങ്കിങ്ങിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്,ചെൽസി, ആഴ്‌സനൽ, ബാഴ്‌സലോണ, ടോട്ടനം എന്നിവർക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സീസൺ ക്ലബ് റാങ്കിങ് പുറത്തിറക്കിയതിലൂടെയാണ് യുവേഫയുടെ ക്ലബ് മത്സരങ്ങൾക്കുള്ള നറുക്കെടുപ്പുകളിലെ സീഡിങ്ങുകൾ നിർണയിക്കുന്നത്.
കൂടാതെ കോണ്ടിനെന്റൽ പ്രകടനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള കണക്കുകളുടെകൂടി അടിസ്ഥാനത്തിലാണ് ക്ലബ് റാങ്കിങിലെ പോയിന്റുകൾ നിശ്ചയിക്കുന്നത്.കഴിഞ്ഞ നാല് സീസണുകളിലെ ഫലങ്ങളും ആ സമയത്തെ ടീമുകളുടെ ഹോം ഗ്രണ്ടിലെ പ്രകടനങ്ങളും ക്ലബ് റാങ്കിങുകൾ കണക്കാക്കാൻ ഉപയോഗിക്കുന്നു .2020-21 സീസൺ മുതൽ 2024-25 സീസൺ വരെയുള്ള പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിർണയിച്ചിട്ടുള്ളത്.
തുടർച്ചയായി രണ്ടാം വർഷവും മഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.15ാം ചാംപ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ബയേൺ മ്യൂണിക്കും, ലിവർപൂൾ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്,ഈ വർഷം മികച്ച പ്രടനങ്ങൾ നടത്തിയ റോമ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.പാരീസ് സെന്റ് ജെർമെയ്ൻ, വിയ്യാറയൽ, ബൊറൂസിയ ഡോർട്ട്മുണ്ട്, ചെൽസി, ഇന്റർ മിലാൻ എന്നിവർ ആദ്യ പത്തിൽ ഇടം നേടി.
മാഞ്ചസ്റ്റർ യുണൈറ്റഡ് 14ാം സ്ഥാനത്താണ്.2023 കോൺഫറൻസ് ലീഗ് ജേതാക്കളായ വെസ്റ്റ് ഹാം യുനൈറ്റഡ് 16ാം സ്ഥാനത്തും, അത്‌ലറ്റിക്കോ മാഡ്രിഡ് (17), ബാഴ്‌സലോണ (18), ആഴ്‌സണൽ (19),നാപ്പോളി (21), എ.സി മിലാൻ (22), യുവന്റസ് (23) എന്നിവർക്കൊന്നും യൂറോപ്പിലെ സമ്മിശ്ര ഫലങ്ങളെ തുടർന്ന് ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടാൻ കഴിഞ്ഞില്ല. കഴിഞ്ഞ സീസണിൽ യൂറോപ്യൻ ഫുട്‌ബോളിൽ മോശം പ്രകടനം നടത്തിയ ടോട്ടൻഹാം ഹോട്‌സ്പറിന്റേതാണ് ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന സ്ഥാനങ്ങളിൽ ഒന്ന് അവർ 45ാം സ്ഥാനത്താണ് നിലനിൽക്കുന്നത്.