• Home
  • Others
  • Copa America
  • സലോമിയുടെ പിതാവിനും അമ്മാവനും കോപാ അമേരിക്ക കിരീടം വേണം
Copa America

സലോമിയുടെ പിതാവിനും അമ്മാവനും കോപാ അമേരിക്ക കിരീടം വേണം

കോപാ അമേരിക്ക
Email :190

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു കൊളംബിയ കോപാ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ കളിക്കാൻ യോഗ്യത നേടിയത്. കരുത്തരുടെ സെമി ഫൈനൽ പോരാട്ടത്തിൽ ഉറുഗ്വെക്കെതിരേ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം സ്വന്തമാക്കിയായിരുന്നു കൊളംബിയ ഫൈനൽ ടിക്കറ്റുറപ്പിച്ചത്. ഏറെക്കാലമായി ഫുട്‌ബോൾ ഛിത്രത്തിലില്ലാതിരുന്ന ജെയിംസ് റോഡ്രിഗസിന്റെ കരുത്തിലായിരുന്നു കൊളംബിയ ഫൈനൽവരെ എത്തിയത്.

ടൂർണമെന്റിൽ കൊളംബിയ കളിച്ച അഞ്ചു മത്സരത്തിലെ നാലെണ്ണത്തിലും മാൻ ഓഫ് മ മാച്ചായി തിരഞ്ഞെടുത്തതും റോഡ്രിഗസിനെയായിരുന്നു. കോപയുടെ സെമിയിൽ ഉറുഗ്വെയെ തോൽപിച്ച് കൊളംബിയൻ ടീം ഫൈനലിൽ പ്രവേശിച്ചപ്പോൾ ഗാലറിയിരുന്ന് കരയുന്ന ജെയിംസ് റോഡ്രിഗസിന്റെ മകളായ സലോമിയുടെ വീഡിയോ വൈറലായിരുന്നു. തന്റെ പിതാവ് കളിക്കുന്ന ടീം ഫൈനൽ പ്രവേശിച്ചു എന്നത് മാത്രമായിരുന്നില്ല സലോമിയുടെ ആനന്ദക്കണ്ണീരിന് പിന്നിലെ ചരിത്രം.

കൊളംബിയൻ ഗോൾകീപ്പർ ഓസ്പിനയെയും കുറിച്ച് അഭിമാനിച്ചുകൊണ്ടായിരിക്കം സലോമി സ്‌റ്റേഡിയത്തിലിരുന്ന് ആനന്ദക്കണ്ണീർ പൊഴിച്ചത്. കൊളംബിയൻ ഗോൾ കീപ്പർ ഡേവിഡ് ഓസ്പിനയുടെ സഹോദരിയായ ഡാനിയേൽ ഒസ്പിനെയയായിരുന്നു ജെയിംസ് റോഡ്രിഗസ് കല്യാണം കഴിച്ചിട്ടുള്ളത്. എന്നാൽ ആറു വർഷം മുൻപ് ഇരുവരും പിരിഞ്ഞുവെങ്കിലും സലോമി റോഡ്രിഗസിനൊപ്പമാണ് കഴിയന്നത്.

മുൻ കൊളംബിയൻ വോളിബോൾ താരമായിരുന്നു റോഡ്രിഗസിന്റെ മുൻഭാര്യ. എന്നാൽ ഇപ്പോൾ പ്രശസ്ത മോഡലായ ഷാനോൺ ഡെ ലിമക്കൊപ്പമാണ് റോഡ്രിഗസ് താമസം. എന്തായാലും കൊളംബിയ കിരീടം നേടുകയാണെങ്കിൽ പിതാവിനും അമ്മാവനും സ്വന്തം രാജ്യത്തിനും കോപാ അമേരിക്ക കിരീടം ലഭിച്ചുവെന്ന കാരണത്താൽ സലോമി ഡബിൾ ഹാപ്പി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts