എതിരാളികള്‍ മുഹമ്മദന്‍സ്
ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബേളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നു. എവേ മത്സരത്തില്‍് മുഹമ്മദന്‍സ് എഫ്.സിയാണ് എതിരാളികള്‍. അവസാന മത്സരത്തില്‍ ഒഡിഷക്കെതിരേ 3-3 ന്റെ സമനില വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ജയം പ്രതീക്ഷിച്ചാണ് മുഹമ്മദന്‍സിനെ നേരിടുന്നത്. എന്നാല്‍ അവസാന മത്സരത്തില്‍ മോഹന്‍ ബഗാനോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി എത്തുന്ന മുഹമ്മദന്‍സ് സ്വന്തം തട്ടകത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഇന്ന് കൊല്‍ക്കത്തില്‍ തീ പാറുന്നൊരു മത്സരം പ്രതീക്ഷിക്കാം.
നാലു മത്സരത്തില്‍നിന്ന് അഞ്ചു പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ആറാം സ്ഥാനത്താണുള്ളത്. നാലു മത്സരത്തില്‍നിന്ന് നാലു പോയിന്റുള്ള മുഹമ്മദന്‍സ് 11ാം സ്ഥാനത്തുമുണ്ട്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ജയിച്ചുകയറി പോയിന്റ് നിലമെച്ചപ്പെടുത്താന്‍ വേണ്ടിയാകും അവര്‍ കളത്തിലിറങ്ങുക. പരുക്കിന്റെ പിടിയിലായിരുന്ന അഡ്രിയാന്‍ ലൂണ ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ആദ്യ ഇലവനില്‍ കളത്തിലിറങ്ങും. പരുക്ക് കാരണം ലൂണ അവസാന മത്സരങ്ങളില്‍ പകരക്കാരന്റെ റോളിലായിരുന്നു കളത്തിലെത്തിയത്. ലൂണകൂടി എത്തുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 25ന് കൊച്ചിയില്‍ ബംഗളൂരുവിനെതിരേയാണ് ബ്ലാസറ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരം. ഹോം മത്സരത്തില്‍ ബംഗളൂരുവിനെ സമ്മര്‍ദമില്ലാതെ നേരിടമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം മഞ്ഞപ്പടക്ക് സഹായകമാകും.