മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇംഗ്ലീഷ് മുന്നേറ്റതാരം മാര്‍ക്കസ് റാഷ്‌ഫോഡ് ആസ്റ്റണ്‍ വില്ലയില്‍ ചേര്‍ന്നു. ലോണ്‍ കരാറില്‍ ടീമിലെത്തിയ താരത്തിന്റെ സൈനിങ് ആസ്റ്റണ്‍ വില്ല ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത ട്രോന്‍സ്ഫര്‍ വിന്‍ഡോയില്‍ സ്ഥിരമായി ടീമില്‍ നിലനിര്‍ത്താനുള്ള ഓപ്ഷനും കരാറിലുണ്ട്.
യുനൈറ്റഡ് പരിശീലകന്‍ റൂബന്‍ അമോറിമുമായി ഉടക്കിയതിനെ തുടര്‍ന്ന് ഒരു മാസത്തിലധികമായി റാഷ്‌ഫോര്‍ഡിന് യുനൈറ്റഡ് ടീമില്‍ ഇടമുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് താരത്തിന്റെ കൂടുമാറ്റം. പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ നിലവില്‍ 14ാം സ്ഥാനത്താണ് യുനൈറ്റഡ്.
എന്നാല്‍ 37 പോയിന്റോടെ ആസ്റ്റണ്‍ വില്ല പട്ടികയില്‍ എട്ടാമതുണ്ട്. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയ വില്ലക്ക് റാഷ്‌ഫോഡിന്റെ വരവ് കൂടുതല്‍ കരുത്ത് പകരും.
2015 മുതല്‍ യുനൈറ്റഡിനായി കളിച്ച താരം 287 മത്സരങ്ങളില്‍ നിന്ന് 87 ഗോളുകളും ടീമിനായി നേടി. ഇംഗ്ലണ്ട് ദേശീയ ജഴ്‌സിയില്‍ 60 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകളും റാഷ്‌ഫോഡിന്റെ പേരിലുണ്ട്.