ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് പുതിയ പരിശീലകന്‍. ഇഗോര്‍ സ്റ്റിമാക്കിന് പകരക്കാരനായി സ്പാനിഷുകാരന്‍ മനോല മാര്‍ക്വേസിനെയാണ് പുതിയ പരിശീലകനായി ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമിച്ചിട്ടുള്ളത്. 55 കാരനായ മാര്‍ക്വേസിന് മൂന്ന് വര്‍ഷ കരാറിലാണ് എ.ഐ.എഫ്.എഫിന്റെ നിയമനം. നിലവില്‍ ഐ.എസ്.എല്‍ ക്ലബ് എഫ്.സി ഗോവയെ പരിശീലിപ്പിക്കുകയാണ് മാര്‍ക്വേസ്. ഈ വര്‍ഷം എഫ്.സി ഗോവയില്‍ തുടരുന്നതിനൊപ്പം ഇന്ത്യന്‍ ടീമിന്റെ പരിശീലക ചുമതലകൂടി വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് അടുത്ത സീസണ്‍ മുതല്‍ ഇന്ത്യയുടെ മുഴുവന്‍ സമയ പരിശീലകനായേക്കും.
നേരത്തെ ഹൈദരാബാദ് എഫ്.സിയുടെ പരിശീലകനായും പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്വേസ് 2021-22 സീസണില്‍ അവര്‍ക്ക് കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. അടുത്ത രണ്ട് സീസണുകളില്‍ ടീമിനെ പ്ലേ ഓഫിലുമെത്തിച്ചു. ഒക്ടോബറില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റാണ് ഇന്ത്യന്‍ ടീമിനൊപ്പം മാര്‍ക്വേസിന്റെ ആദ്യ കടമ്പ.