ഉറുഗ്വെൻ താരം അഡ്രിയാൻ ലൂണ തന്നെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ നായകൻ. 2021ൽ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന ലൂണ കഴിഞ്ഞ സീസണിലാണ് നയകസ്ഥാനം ഏറ്റെടുത്തത്. 32കാരനായ താരം ബ്ലാസ്റ്റേഴ്സിനായി 53 മത്സരങ്ങളിൽ നിന്ന് 13 ഗോൾ നേടിയിട്ടുണ്ട്. ലൂണക്ക് 2027വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചാണ് വൈസ് ക്യാപ്റ്റൻ.
കഴിഞ്ഞ സീസണിലാണ് ഡ്രിൻസിച്ച് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. 19 കളിയിൽ മൊണ്ടിനെഗ്രോക്കാരൻ ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടി. 19 കളിയിൽ രണ്ട് ഗോൾ നേടി. 28 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗോൾ കീപ്പർമാർ: നോറ ഫെർണാണ്ടസ്, സച്ചിൻ സുരേഷ്, സോം കുമാർ.
പ്രതിരോധം: ഐബൻബ ഡോഹ്ലിങ്, അലെക്സാൻഡ്രെ കൊയെഫ്, റുയ്വാ ഹോർമിപാം, മിലോസ് ഡ്രിൻസിച്ച്, ഹുയ്ദ്രോം നവോച്ച സിങ്, പ്രബീർ ദാസ്, പ്രീതം കോട്ടൽ, സന്ദീപ് സിങ്.
മധ്യനിര: അഡ്രിയാൻ ലൂണ, ബ്രൈസ് മിറാൻഡ, ഡാനിഷ് ഫാറൂഖ്, ഫ്രെഡ്ഡി ലല്ലംമാവ്മ, മുഹമ്മദ് അയ്മെൻ, മുഹമ്മദ് അസ്ഹർ, റെന്ത്ലെയ് ലാൽതൻമാവിയ, സൗരവ് മണ്ഡൽ, സുഖം യൊയ്ഹെൻബ മെയ്തി, വിബിൻ മോഹനൻ.
മുന്നേറ്റം: ഇഷാൻ പണ്ഡിത, ക്വാമി പെപ്ര, നോഹ സദൂയ്, കെ പി രാഹുൽ, എം എസ് ശ്രീകുട്ടൻ.