മയാമി അവസാന ക്ലബ്ബെന്ന് ലയണല്‍ മെസി
ഇന്റര്‍ മയാമി തന്റെ അവസാന ക്ലാബ്ബായിരുക്കുമെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. 2025 വരെ കരാറുള്ള മെസി ഇ.എസ്.പി.എന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘അതെ, ഇന്നത്തെ നിലയില്‍, ഇത് എന്റെ അവസാന ക്ലബ്ബായിരിക്കുമെന്ന് ഞാന്‍ കരുതുന്നു,’ മെസ്സി പറഞ്ഞു. ഈ മാസം 24ന് 37ആം പിറന്നാൾ ആഘോഷിക്കുന്ന മെസ്സി താൻ ഫുട്ബോളിനെ ഉപേക്ഷിക്കാൻ ഒരുക്കമല്ലെന്നും കൂട്ടിച്ചേർത്തു.
2004 മുതൽ 2021വരെ ബാഴ്സലോണയിൽ കളിച്ച മെസി പിന്നീട് പി.എസ്.ജിയിലേക്കാണ് കൂടുമാറിയത്. 2021 മുതൽ 2023 വരെ രണ്ട് സീസൺ അവിടെ തുടർന്ന ശേഷമാണ് ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത്.