Shopping cart

  • Home
  • Blog
  • ഫുട്‌ബോളിനുള്ളില്‍ സ്വപ്‌നം നെയ്ത 37 വര്‍ഷങ്ങള്‍
Blog

ഫുട്‌ബോളിനുള്ളില്‍ സ്വപ്‌നം നെയ്ത 37 വര്‍ഷങ്ങള്‍

Email :164

മെസിക്ക് 37ാം പിറന്നാൾ

റൊസാരിയോയുടെ തെരുവിലുരുളുന്ന തുകല്‍ പന്തിന് ഇപ്പോള്‍ ലയണല്‍ മെസ്സിയുടെ പ്രായമുണ്ട്. 37 വര്‍ഷം ദ്രുതഗതിയില്‍ കടന്ന് പോയെങ്കിലും മെസ്സിയുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള പന്താണ് ഇപ്പോഴും റൊസാരിയോയുടെ തെരുവില്‍ ഉരുളുന്നത്. 1987ല്‍ ഇതുപോലൊരു ജൂണ്‍ 24നായിരുന്നു സെലിയ കുക്ടിനിയുടെയും ജോര്‍ജ് മെസ്സിയുടെയും നാലു മക്കളില്‍ മൂന്നാമത്തെ മകനായി മെസ്സിയുടെ ജനനം. ഫുട്‌ബോളിനോട് അഗാധമായ ഇഷ്ടം കാത്തുസൂക്ഷിച്ചിരുന്ന മെസ്സിയെ കാലുകള്‍ തളര്‍ന്ന് പോകുന്ന രീതിയില്‍ വിധി വേട്ടയാടാന്‍ ശ്രമിച്ചെങ്കിലും ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുനേറ്റ ലയണല്‍ ആന്ദ്രിയാസ് മെസ്സിയെന്ന കുറിയ മനുഷ്യന്‍ ലോക ഫുട്‌ബോളിന്റെ നെറുകയിലാണ് ഇപ്പോള്‍. 36 വയസിനിടക്ക് നേടിയെടുക്കാന്‍ കഴിയുന്നതും വെട്ടിപ്പിടിക്കാന്‍ കഴിയുന്നതുമായി എല്ലാം മെസ്സി തന്റെ കാല്‍ക്കീഴിലാക്കി ജൈത്രയാത്ര തുടരുകയാണ്. ബ്യൂണസ് അയേഴ്‌സില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഗ്രാന്‍ഡലി ഫുട്‌ബോള്‍ അക്കാദമിയിലൂടെയായിരുന്നു മെസ്സിയെന്ന ഫുട്‌ബോളര്‍ ഉദയംകൊള്ളുന്നത്. 1992 മുതല്‍ 95വരെ ഇവിടെ കളിച്ച മെസ്സി 1995ല്‍ തട്ടകം ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്ക് മാറ്റി. പിന്നീടായിരുന്നു ഫുട്‌ബോളിന്റെ ഈറ്റില്ലമായ ബാഴ്‌സലോണയുടെ യൂത്ത് ടീമിലെത്തുന്നത്. ഇവിടെ നിന്നായിരുന്നു ഇടംകാല്‍ ആയുധമാക്കി മെസ്സി ഫുട്‌ബോളിന്റെ നെറുകയിലേക്ക് ഓടിക്കയറിയത്. ബാഴ്‌സലോണയുടെ സി, ബി ടീമുകള്‍ക്കായി മിന്നും പ്രകടനം. അധികം വൈകാതെ ബാഴ്‌സലോണയുടെ സീനിയര്‍ ടീമിന്റെ നട്ടെല്ലായി വളര്‍ന്നു. ഒടുവില്‍ 2021ല്‍ മനസില്ലാ മനസോടെ പി.എസ്.ജിയിലേക്ക്.

പിന്നീട് അമേരിക്കന്‍ ലീഗിലേക്ക, ഇപ്പോള്‍ മയാമിയിലെങ്ങും മെസ്സിയെന്ന ഫുട്‌ബോള്‍ വസന്തത്തിന്റെ സുഗന്ധം ഒഴുകിപ്പരക്കുന്നുണ്ടാകും.
അതിനിടെ എന്നെന്നും സ്വപ്‌നമായിരുന്നു കോപാ അമേരിക്കന്‍ കിരീടത്തില്‍ കൂടി മെസ്സിയുടെ മുത്തം പതിഞ്ഞു. പിന്നാലെ 2022ല്‍ എക്കാലത്തെയും സ്വപ്‌നമായ ലോകകിരീടവും അയാള്‍ മാറോട് ചേര്‍ത്തു.
2014ല്‍ മറാക്കാനയില്‍ ഭാഗ്യത്തിനും ുണ്ടിനുമിടയില്‍ നഷ്ടമായ ലോകകപ്പ് കിരീടത്തിനായുള്ള കാത്തിരിപ്പും ഖത്തറിലൂടെ മെസി അവസാനിപ്പിച്ചു
ലോക ചാംപ്യനായി ഇനിയുമധിക കാലം കളിക്കളങ്ങളില്‍ വിലസാനാവുമെന്ന പ്രതീക്ഷയിലാണ് മെസ്സിയും അദ്ദേഹത്തെ മനസില്‍ കൊണ്ടുനടക്കുന്ന ബില്യനോളം വരുന്ന ഫുട്‌ബോള്‍ ആസ്വാദകരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts