ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ ജയത്തിനു ശേഷം ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ നേരിടുകയാണ്. യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. ആറു വിക്കറ്റിനായിരുന്ന കടുവകള്‍ക്കെതിരേ ഇന്ത്യയുടെ ജയം.
എന്നാല്‍ ഇന്ന് ചിരവൈരികളായ പാകിസ്ഥാനെതിരേ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെ തുടരും. ബംഗ്ലാദേശിനെതിരേ ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 69 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.
മധ്യനിരയിലും മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. മൂന്നാമനായി കോഹ്ലിയും നാലാമനായി ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ കെ.എല്‍ രാഹുലും കളത്തിലെത്തും. ഓള്‍റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ സ്ഥാനവും ടീമിലുറപ്പാണ്.
എന്നാല്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഇന്ന് കളത്തിലിറക്കുമോ എന്ന് കണ്ടറിയണം. ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇന്ന് വരുത്താന്‍ സാധ്യതയുള്ള ഏക മാറ്റവും ഇതാണ്. ബംഗ്ലാദേശിനെതിരേ 10 ഓവര്‍ എറിഞ്ഞ കുല്‍ദീപിന് വിക്കറ്റൊന്നും നേടാനായിരുന്നില്ല.
പേസര്‍മാരായി മുഹമ്മദ് ഷമിയും ഹര്‍ഷിത് റാണയും തന്നെ തുടരും. ബംഗ്ലാദേശിനെതിരേ ഇരുവരും മികച്ച പ്രകടനം കാഴ്ച വെച്ചതിനാല്‍ അര്‍ഷ്ദീപ് ഇന്നും ബെഞ്ചില്‍ തുടരാനാണ് സാധ്യത.
ഇന്ത്യന്‍ സാധ്യതാ ഇലവന്‍-
രോഹിത് ശര്‍മ (c), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍(wk), ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്/വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ.