Shopping cart

  • Home
  • Cricket
  • കുതിപ്പ് തുടർന്ന് ഹർമനും സംഘവും- വിൻഡീസിനെതിരേ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
Cricket

കുതിപ്പ് തുടർന്ന് ഹർമനും സംഘവും- വിൻഡീസിനെതിരേ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ഇന്ത്യൻ വനിതകൾ
Email :5

വെസ്റ്റ് ഇൻഡീസിനെതിരേയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ വിൻഡീസിനെ 115 റൺസിന് തോൽപ്പിച്ചായിരുന്നു ഇന്ത്യ പരമ്പര നേടിയത്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലാണിപ്പോൾ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358റൺസാണ് നേടിയത്. ഹർലീൻ ഡിയോളിന്റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. 103 പന്തിൽ 115 റൺസാണ് താരം നേടിയത്. പുതുമുഖ താരം പ്രതിക റാവൽ 86 പന്തിൽ 76 റൺസുമായി മികച്ച പ്രകടനം പുറത്തെടുത്തു. സ്മൃതി മന്ഥാന 47 പന്തിൽ 53 റൺസ് നേടിയപ്പോൾ ജമീമ റോഡ്രിഗസ് 36 പന്തിൽ 52 റൺസുമായി മികച്ച സംഭാവന നൽകി. നായിക ഹർമൻപ്രീത് കൗർ 18 പന്തിൽ 22 റൺസെടുത്ത് മടങ്ങി.

മറുപടിക്കിറങ്ങിയ വിൻഡീസ് നിരയിൽ നായിക ഹെയ്‌ലി മാത്യൂസ് സെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 109 പന്തിൽ 106 റൺസായിരുന്നു താരം നേടിയത്. പ്രിയ മിശ്ര ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ, ടിറ്റ സാധു, പ്രതിക റാവൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രേണുക സിങ് ഒരു വിക്കറ്റും നേടി. അർധ സെഞ്ചുറിയും രണ്ട് വിക്കറ്റും നിർണായക രണ്ട് ക്യാച്ചും നേടിയ പ്രതിക റാവലാണ് കളിയിലെ താരം. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 211 റൺസിന് ജയിച്ചിരുന്നു. മൂന്നാം മത്സരം വെള്ളിയാഴ്ച രാവിലെ 9.30ന് നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts