മലേഷ്യക്കെതിരേയുള്ള ഇന്ത്യയുടെ സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ക്യാംപ് പുരോഗമിക്കുന്നു. പുതിയ പരിശീലകൻ മനോല മാർക്കോസിന് കീഴിൽ ഇന്ത്യൻ ടീം ഹൈദരാബാദിലാണ് പരിശീലനം നടത്തുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് മത്സരം.
പുതിയ പരിശീലകന് കീഴിൽ ഇന്ത്യക്ക് ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ആദ്യ ജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. ക്യംപിൽ രണ്ട് മലയാളി താരങ്ങൾ ഇടം നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം വിപിൻ മോഹൻ നോർത്ത് ഈസ്റ്റ് താരം എം.എസ് ജിതിൻ എന്നിവരാണ് ടീമിലിടം നേടിയ മലയാളികൾ.
അവസാനമായി ഇന്ത്യ കളിച്ച സൗഹൃദ മത്സരത്തിൽ വിയറ്റ്നാമിനെതിരേ 1-1 ന്റെ സമനിലയായിരുന്നു. അതിനാൽ അടുത്ത മത്സരത്തിൽ ജയിക്കാനുറച്ചാകും നീലപ്പട ഇറങ്ങുക. 26 പേരടങ്ങുന്ന സാധ്യത ടീമിന്റെ ക്യാംപാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പരുക്കേറ്റ് വിശ്രത്തിലായിരുന്ന സന്ദേശ് ജിങ്കൻ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ജിയോ സിനിമയിൽ ഇന്ത്യയുടെ മത്സരം വീക്ഷിക്കാനാകും.