യുവേഫ യൂറോ കപ്പ് 2024 അവസാനത്തോടടുക്കുകയാണ്. ഇത്തവണത്തെ യൂറോ ചാംപ്യന്മാര്‍ ആരെന്നറിയാന്‍ ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ബാക്കി. യൂറോ കപ്പില്‍ ഒരോ ടീമിനും ലഭിക്കുന്ന പ്രൈസ് മണി എത്ര എന്നാണ് പല ആരാധകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
യൂറോ കപ്പിന്റെ സമ്മാനത്തുകകള്‍ കഴിഞ്ഞ ഡിസംബറില്‍ തന്നെ യുവേഫ പ്രഖ്യാപിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ആകെ 331 മില്യണ്‍ യൂറോയാണ് യുവേഫ വിതരണം ചെയ്യുക. പങ്കെടുക്കുന്ന ഓരോ ടീമിനും 9.25 മില്യണ്‍ യൂറോ ലഭിക്കും. ഇതില്‍ ഓരോ മത്സരവും ജയിക്കുന്നതിനനുസരിച്ച് ഒരു മില്യണ്‍ യൂറോ വീതം ബോണസായും ലഭിക്കും. മത്സരം സമനിലയിലായാൽ 50ലക്ഷം യൂറോയാണ് കിട്ടുക. പിന്നീട് ഓരോ ടീമും ടൂർണമെന്റിൽ മുന്നേറുന്നതിനനുസരിച്ച് ബോണസും കൂടും.
പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന ഓരോ ടീമിനും 1.5 മില്യണ്‍ യൂറോ വീതവും ക്വാര്‍ട്ടറില്‍ കടക്കുന്നവര്‍ക്ക് 2.5 മില്യണ്‍ യൂറോ വീതവുമാണ് ലഭിക്കുക. പിന്നീട് സെമി ഫൈനലിൽ പ്രവേശിക്കുന്ന ഓരോ ടീമിനും 4 മില്യൻ യൂറോയാണ് യുവേഫ നൽകുക.
ഫൈനലിലെ വിജയിക്ക് 8 മില്യൻ യൂറോയും കിട്ടും. ഇന്ത്യൻ രൂപയിൽ ഏകദേശം 256 കോടിയാണിത്.
ചാമ്പ്യൻമാർ ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരവും ജയിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ 28.25മില്യൺ യൂറോയാണ് അവർക്ക് സമ്മാനത്തുക ആയി ലഭിക്കുക.